Celebrities

‘ഉര്‍വശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി, ഫഹദിന്റെ വര്‍ക്കുകള്‍ അതിശയകരമാണ്’: വിദ്യ ബാലന്‍

ഹിന്ദിയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കോമഡി റോളുകള്‍ അങ്ങനെ ലഭിക്കാറില്ല

അന്യഭാഷ ചിത്രങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി നടിയാണ് വിദ്യ ബാലന്‍. സിനിമകളില്‍ എന്നപോലെതന്നെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഭൂല്‍ഭുലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യാബാലന്റെ അടുത്ത റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് താരം ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളിലും സജീവമാണ്. ഇപ്പോള്‍ ഇതാ മലയാള സിനിമയെക്കുറിച്ചുള്ള വിദ്യാബാലന്റെ അഭിപ്രായങ്ങളാണ് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നത്.

‘ഉര്‍വശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. ഹിന്ദിയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കോമഡി റോളുകള്‍ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് ഉര്‍വശിയും ശ്രീദേവിയുമാണ്. ഇന്‍സ്റ്റഗ്രാമിലെ കോമഡി റീലുകള്‍ ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ഒടിടി പ്ലാറ്റ്‌ഫോമിന്റെ വരവോടെ കൂടുതല്‍ മലയാള സിനിമകള്‍ കാണാന്‍ കഴിയുന്നുണ്ട്. ഫഹദിന്റെ വര്‍ക്കുകള്‍ അതിശയകരമാണ്, വളരെ ഇഷ്ടമാണ് ഫഹദിന്റെ സിനിമകള്‍. ബേസില്‍ ജോസഫ്, അന്ന ബെന്‍ എന്നിവരും പ്രിയപ്പെട്ടവരാണ്. നല്ല കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും’. വിദ്യാ ബാലന്‍ പറഞ്ഞു.

കാര്‍ത്തിക് ആര്യന്‍ ആണ് ഭൂല്‍ ഭുലയ്യ 3 യിലെ നായകന്‍. ചിത്രത്തില്‍ മഞ്ജുളിക എന്ന കഥാപാത്രമായിട്ടാണ് വിദ്യയെത്തുന്നത്. നവംബര്‍ 1 ന് ദീപാവലി റിലീസായി ചിത്രം പുറത്തിറങ്ങും. ഭൂല്‍ ഭുലയ്യ ആദ്യ ഭാഗത്തിലും ഒരു പ്രധാന വേഷത്തില്‍ വിദ്യ എത്തിയിരുന്നു.