Celebrities

അഭിനയം നിന്നെക്കൊണ്ട് പറ്റില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്, അന്നൊക്കെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്’: സാഗര്‍

മഞ്ജു ചേച്ചി എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സാഗറിന്റെ റോള്‍. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ടിവി പരിപാടിയിലൂടെയാണ് സാഗര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനുശേഷം ബിഗ് ബോസില്‍ പോവുകയും ചെയ്തിരുന്നു താരം. അതോടെ താരത്തിന് ഒരുപറ്റം ആരാധകരെയും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഇതാ തട്ടീം മുട്ടീം എന്ന പരിപാടിയിലെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍.

‘അഭിനയം നിന്നെക്കൊണ്ട് പറ്റില്ല എന്ന് എന്റെ അടുക്കല്‍ ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആദ്യം വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. ഞാന്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ തന്നെ ലളിത അമ്മയായിട്ടൊക്കെ ഒരുപാട് അനുഭവമുണ്ട്. കാരണം അവര്‍ ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണ്. ടീമിന്റെ ക്രൂ എന്ന് പറയുന്നത് തന്നെ ഭയങ്കര പാടാണ്. കാരണം സ്‌ക്രിപ്റ്റ് ഒന്നുമില്ല, സ്‌പൊണ്‍ണ്ടേനിയസ് ആയിട്ട് ഡയലോഗും കാര്യങ്ങളും പറയണം. അന്നൊക്കെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നൊക്കെ മഞ്ജു ചേച്ചി എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. നിനക്ക് ഈ പരിപാടി പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്. അവിടുത്തെ അസോസിയേറ്റ് പറഞ്ഞിട്ടുണ്ട്. ഡയറക്ടര്‍ വരെ പറഞ്ഞിട്ടുണ്ട്. ആരെന്തു പറഞ്ഞാലും ഞാന്‍ അവിടെ നിന്ന് പോകില്ലായിരുന്നു.’

‘കാരണം എനിക്ക് കിട്ടിയ പ്ലാന്റ്‌ഫോം അത്ര അടിപൊളിയാണ് എന്ന് എനിക്കറിയാം. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സാഗറിന്റെ ഗ്രോത്തില്‍ വലിയ സന്തോഷമുണ്ടെന്ന് ഒരുപാട് പേര്‍ പറയുന്നു. മനോജേട്ടനാണ് എനിക്ക് ആദ്യമായിട്ട് തട്ടീം മുട്ടീം പരിപാടിയില്‍ ഒരു ചാന്‍സ് തരുന്നത്. ആളും ഭയങ്കര ഹാപ്പിയാണ്. ഞാന്‍ എല്ലാവരെയും ഭയങ്കരമായിട്ട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രാത്രിയിലൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ക്കൊക്കെ പേടിയാണ്. ഡ്രൈവര്‍ ചേട്ടന്‍മാര്‍ ഓടി വരും മോനെ വണ്ടി എടുത്തു പോകണം കേട്ടോ, എന്ന് തീര്‍ക്കും എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ അവിടെ നിന്നായിരുന്നു എന്റെ ആദ്യത്തെ അനുഭവങ്ങളും കാര്യങ്ങളും ഒക്കെ. അവിടുത്തെ ഒരു വര്‍ഷത്തെ ട്രെയിനിങ് ഭീകരമായിരുന്നു. കാരണം സ്‌പോണ്ടേനിയസ് ആയിട്ടുള്ള പരിപാടിയായിരുന്നു. നമുക്ക് ഇംപ്രവൈസ് ചെയ്യാം. അത് ചിലപ്പോള്‍ സിനിമയില്‍ പറ്റില്ല.’

‘സിനിമയില്‍ പ്രോപ്പര്‍ സ്‌ക്രിപ്റ്റും കാര്യങ്ങളും ഒക്കെയുണ്ട്. പണി എന്ന് പറയുന്ന സിനിമയില്‍ ജോജു ചേട്ടന്‍ പറയുന്ന ആ ഡയലോഗ് അങ്ങനെ തന്നെ പറയണം. അങ്ങനെ തന്നെ വേണം. അതില്‍ ഒരു ചെയ്ഞ്ചും ഇല്ല. പക്ഷേ തട്ടീം മുട്ടീം നമ്മുടെ കൈയ്യില്‍ തന്നേക്കുകയാണ്. ഇപ്പോള്‍ മഞ്ജു ചേച്ചി ആണെങ്കിലും നസീര്‍ സംക്രാന്തിയാണെങ്കിലും ലളിതാമ്മ ആണെങ്കിലും ഇവരുടെ കൂടെ പിടിച്ചുനില്‍ക്കുക എന്ന് പറയുന്നത് ഭയങ്കര പാടാണ്. ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ള ആളുകളാണ്.’

‘അപ്പോള്‍ സ്റ്റാര്‍ട്ടിങ്ങില്‍ അവരുടെ കൂടെ കേറുമ്പോള്‍ എനിക്ക് വലിയ പാടായിരുന്നു. അത് അവര്‍ക്കും അറിയാം. മനോജേട്ടന്‍ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട്, ഞാന്‍ പലതും പറയും… കാരണം എനിക്ക് ചാനലില്‍ നിന്ന് പ്രഷര്‍ ഉണ്ട്, പക്ഷേ നീ കട്ടക്ക് നിന്നോണം എന്ന്. പക്ഷേ ആള്‍ ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ കരിയറിലെ ഈ ഗ്രോത്ത് കാണുമ്പോള്‍.’ സാഗര്‍ പറഞ്ഞു.