Celebrities

നടി അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു

മലയാളം, തമിഴ് സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അഞ്ജു കുര്യന്‍. ഇപ്പോള്‍ ഇതാ ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. താരം വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. വിവാഹ നിശ്ചയ ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

റോഷന്‍ എന്നാണ് വരന്റെ പേര്. ‘ഞാന്‍ എന്നെന്നേക്കുമായി നിന്നെ കണ്ടെത്തി, ഈ നിമിഷങ്ങളിലേക്ക് ഞങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിനു നന്ദി.’എന്ന അടിക്കുറിപ്പോട് കൂടിയാണ് അഞ്ജു കുര്യന്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഓഫ് വൈറ്റ് കളര്‍ ഡ്രസ്സ് തീമാണ് അഞ്ജു കുര്യനും റോഷനും തിരഞ്ഞെടുത്തത്. അരളിപ്പൂവ് വെച്ച് ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു അഞ്ജു കുര്യന്റെ വേഷം.

ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് തന്നെ അഞ്ജു കുര്യന്‍ മോഡലിംഗ് മേഖലയില്‍ സജീവമായിരുന്നു. തുടര്‍ന്ന് 2013ല്‍ നേരമെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിങ്ങനെ 15 ഓളം സിനിമകളില്‍ താരം അഭിനയിച്ചു.