Celebrities

‘ഒരു ദിവസം വലിയ ബുദ്ധിമുട്ടുകള്‍ തോന്നിയിരുന്നു; അലറി കരയുമ്പോള്‍ കുറച്ച് കഷ്ടപ്പെട്ടു’; പല ചോദ്യത്തിനും ഉത്തരം കിട്ടിയെന്ന് അഭയ | abhayaa-hiranmayi-opens-up

സിനിമ റിലീസിന് എത്തിയതോടെ അഭയയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു

പാട്ടുകാരി എന്ന നിലയില്‍ മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ പാടിക്കൊണ്ടാണ് അഭയ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ അഭിനയത്തിലും ഒരു കൈ നോക്കിയിരിക്കുകയാണ് ഗായിക. തന്നെ സംബന്ധിച്ച് അഭിനയം പുതിയ കാര്യമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ചെയ്തതെന്ന് പറയുകയാണ് ഗായികയിപ്പോൾ. നടന്‍ ജോജോ ജോര്‍ജ് ആദ്യമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പണി എന്ന സിനിമയിലാണ് പ്രധാനപ്പെട്ട കഥാപാത്രമായി അഭയ അഭിനയിച്ചത്. സിനിമ റിലീസിന് എത്തിയതോടെ അഭയയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അഭിനയിക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ലായിരുന്നെങ്കിലും തന്നെ തേടി അവസരം വന്നതിനെ കുറിച്ച് പറയുകയാണ് ഗായികയിപ്പോള്‍.

വളരെ കുഞ്ഞായിരിക്കുമ്പോള്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെ അഭയ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൈക്കുഞ്ഞ് ആയിരുന്ന തനിക്ക് വളരെ ചെറിയൊരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മുന്‍പ് ഗായിക പറഞ്ഞിട്ടുള്ളത്. എന്നാലിപ്പോള്‍ ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി മാറിയിരിക്കുകയാണ് താരം.

പാട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ച് അഭിനയിക്കേണ്ടി വന്നു. മാത്രമല്ല മനസ്സാന്നിധ്യം കൂടുതല്‍ കൊടുത്താണ് ഓരോ സീനും ചെയ്തത്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. സംഗീത ജീവിതത്തില്‍ സാധിക്കാത്ത തരത്തിലാണ് അഭിനയം കൈകാര്യം ചെയ്യുകയുള്ളൂ. എല്ലായിപ്പോഴും സംഗീതം തന്നെയാണ് എന്റെ ആദ്യത്തെ ചോയ്‌സ്. വലിയൊരു സംഗീതജ്ഞ ആകണമെന്ന ആഗ്രഹം എല്ലാകാലത്തും തന്റെ കൂടെ ഉണ്ടാവുമെന്നും’ അഭയ കുട്ടിച്ചേര്‍ത്തു.

‘എന്നെ സിനിമയിലേക്ക് അഭിനയിക്കാനായി വിളിച്ചത് ജോജു ജോര്‍ജ് ആയിരുന്നു. അത് കേട്ടപ്പോള്‍ ഭയങ്കര മടി തോന്നി. കാരണം ഞാന്‍ ഇതുവരെ ഒരു ടിക് ടോക് വീഡിയോ പോലും ചെയ്തിട്ടില്ല. ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല. ഒരു മുഴുനീള കഥാപാത്രം ചെയ്യുക എന്നത് ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. പോലെ സിനിമയില്‍ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ആള്‍ വിളിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമില്ലാതിരിക്കില്ലെന്ന് തോന്നി.

എങ്കിലും എനിക്കൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. വേണോ വേണ്ടയോ എന്നൊക്കെ ഒരുപാട് ചിന്തിച്ചതിനുശേഷമാണ് ശ്രമിച്ചു നോക്കാം എന്ന് ഞാന്‍ ജോജുവിനോട് പറഞ്ഞത്. എനിക്ക് പറ്റിയില്ലെങ്കില്‍ വഴക്കൊന്നും പറയരുതെന്ന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. അങ്ങനെ ജോജുവിലൂടെയാണ് ഞാന്‍ ‘പണി’ എന്ന സിനിമയിലേക്ക് വന്നത്. അതുപോലെ ചായഗ്രഹകന്‍ വേണുവും എനിക്ക് തന്ന പ്രചോദനം വളരെ വലുതാണ്.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഭരതനങ്കിളിന്റെ മാളൂട്ടി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് സിനിമയില്‍ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തു. മാളൂട്ടിയുടെ ചായഗ്രഹകന്‍ വേണു സാറായിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. അവിടെയും ഒരു നിയോഗം പോലെ വേണു സാര്‍ ഉണ്ട്. അതൊരു കൗതുകമായി തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ ഫാനാണ്, ഒരുപാട് നേരം അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കാന്‍ സാധിച്ചുവെന്നും അഭയ പറയുന്നു.

അഭിനയിക്കുന്നതിനിടെ ഒരു ദിവസം തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ തോന്നിയിരുന്നു. അലറി വിളിച്ചു കരയുന്ന ഒരു സീന്‍ എനിക്കുണ്ട്. അങ്ങനെ അലറി കരയുമ്പോള്‍ കുറച്ച് കഷ്ടപ്പെട്ടു. ആ ബുദ്ധിമുട്ട് ശാരീരികമായിരുന്നു. ആ സീനില്‍ മാനസികമായി അഭിനയിക്കാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം എന്റെ ജീവിതത്തില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയ സിനിമയായിരുന്നു പണി.

content highlight: abhayaa-hiranmayi-opens-up