മലയാള സിനിമ ലോകം ഒരിക്കലും മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനും ആണ് അന്തരിച്ച ലോഹിതദാസ്. മലയാള സിനിമയിലേക്ക് മികച്ച അഭിനേതാക്കളെ കൊണ്ടുവരുവാൻ ഇദ്ദേഹത്തിന് സാധിച്ചു. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ പല കഥാപാത്രങ്ങളും സൃഷ്ടിച്ചത് ലോഹിതദാസ് ആണ്. എന്തിനേറെ പറയുന്നു മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളുടെ അവിസ്മരണീയമായ പ്രകടനം പോലും ലോഹിതദാസ് സിനിമകളിലാണ് മലയാളി പ്രേക്ഷകർ കണ്ടത്.
ലോഹിതദാസിന്റെ സൂപ്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ മീരാജാസ്മിൻ മുൻനിര നായികയായി മാറുകയായിരുന്നു. മീരാജാസ്മിൻ ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ കയ്യടി നേടി. മീരാ ജാസ്മിന്റെ ഗോഡ് ഫാദർ ആരാണ് ലോഹിതദാസ് പലപ്പോഴും അറിയപ്പെട്ടിരുന്നത്. എപ്പോഴും ലോഹിതദാസിനെ കുറിച്ച് മീരാജാസ്മിൻ വാചാലയാവാറുണ്ട്. എന്നാൽ ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ മലയാള സിനിമ ലോകത്ത് നിലനിന്നിരുന്നു. അതിനെയൊന്നും മീര ജാസ്മിൻ മുഖവിലക്കെടുത്തില്ല. ഇപ്പോഴിതാ മീരാ ജാസ്മിനെ കുറിച്ച് സംസാരിക്കുകയാണ് ലോഹിത് ദാസിന്റെ ഭാര്യയായ സിന്ധു ലോഹിതദാസ്.
മീര ജാസ്മിനോട് തനിക്ക് ഒരു കാര്യത്തിൽ ദേഷ്യമുണ്ടായിരുന്നെന്ന് സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മീര ജാസ്മിനോട് എനിക്ക് ആകെ ഒരു കാര്യത്തിലാണ് ദേഷ്യം വന്നത്.
എന്റെ മുത്തപ്പന് (ലോഹിതദാസ്) ഞാൻ കൊടുത്തത് സമയമാണ്. വിലപ്പെട്ട സമയം ഞാൻ കൊടുത്തത് പൊതുജനത്തിന് വേണ്ടിയാണ്. ആ സമയം നഷ്ടപ്പെടുത്തുമ്പോൾ എനിക്ക് അസ്വസ്ഥതയുണ്ടാകും. വേറൊന്നുമല്ല. പത്തൊൻപത് വയസിൽ ലോഹിതദാസിനെ അറിയുന്നവളാണ് ഞാൻ. അന്ന് ഞാൻ ഇങ്ങനെയൊന്നുമല്ല. എന്റെ നാട്ടുകാരോട് ചോദിച്ചാൽ അറിയാം.
എന്റെ മക്കൾ വേറൊരിടത്തായിരുന്നു സ്കൂളിൽ പഠിച്ചത്. രാത്രി അവിടെ പോയി നേരം വെളുത്തപ്പോൾ കൂട്ടിക്കൊണ്ട് വന്നു. അവർക്ക് ചിക്കൻ പോക്സാണെന്ന് അപ്പോഴാണ് അറിഞ്ഞത്. ഈ ബുദ്ധിമുട്ടുകളും തിരക്കുകളുമൊന്നും ലോഹിതദാസിനെ താൻ അറിയിച്ചിരുന്നില്ലെന്നും സിന്ധു ലോഹിതദാസ് വ്യക്തമാക്കി. മുത്തേ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. മുത്തിനെ ആർക്കും മുറിക്കാൻ പറ്റില്ല. മുത്തേയെന്ന് വിളിച്ച് അവസാനം മക്കളായപ്പോൾ മുത്തപ്പനെന്ന് വിളിക്കാൻ തുടങ്ങിയെന്നും സിന്ധു ലോഹിതദാസ് ഓർത്തു.
ലോഹിതദാസിനെയും തന്നെയും കുറിച്ചുള്ള ഗോസിപ്പുകളോട് മുമ്പൊരിക്കൽ മീര ജാസ്മിൻ പ്രതികരിച്ചിട്ടുണ്ട്. ഗോസിപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്നും തനിക്ക് സിനിമാ രംഗത്ത് ഗുരുവാണ് ലോഹിതാദാസെന്നും നടി അന്ന് വ്യക്തമാക്കി. ഒരു ഗുരുവും ശിഷ്യയും, വലിയ ഷോ ഓഫ് എന്ന് പറഞ്ഞ് പലരും കളിയാക്കുമായിരുന്നു. സിനിമാ രംഗത്തേക്ക് വന്നപ്പോൾ തനിക്ക് നല്ല ഉപദേശങ്ങൾ തന്നത് അദ്ദേഹമാണ്. അതുകൊണ്ടായിരിക്കാം താൻ വലിയ പ്രശ്നങ്ങളില്ലാതെ കരിയറിൽ നിലനിന്നതെന്നും അന്ന് മീര ജാസ്മിൻ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ. പാലും പഴവുമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
content highlight: sindhu-lohitadas-reveals-reason-behind-her-anger-on-meera-jasmine-