Celebrities

ആ രാത്രി ബിസിനസുകാരന്‍ ‘സ്‌പെഷ്യല്‍ ഡിന്നറിന്’ ക്ഷണിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചിട്ടു, അമല പോൾ നേരിട്ടത് | amala paul

അമല പോള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമല ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലൂടെ മുൻനിര താരമായി മാറുകയായിരുന്നു. തെലുങ്കിലും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ത​ന്റെ വിശേഷങ്ങളും ഇതുവഴി പങ്കുവയ്ക്കാറുണ്ട്.

ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെ വിവാഹം. ലെവല്‍ ക്രോസ് ആണ് അമലയുടെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആസിഫ് അളി നായകനായ സിനിമ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആടുജീവിതം അമലയുടെ അടുത്തിറങ്ങിയ മറ്റൊരു സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സിനിമകളൊന്നും അമല പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോഴിതാ അമലയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ഇന്നലെയായിരുന്നു അമലയുടെ ജന്മദിനം. ആ സാഹചര്യത്തിലാണ് പഴയ സംഭവം വീണ്ടും ചര്‍ച്ചയാത്. ഒരിക്കല്‍ അമല പോളിന് നേരിടേണ്ടി വന്നൊരു ദുരനുഭവമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അന്ന് നടന്നത് എന്തെന്നറിയാം.

ഒരിക്കല്‍ ബിസിനസുകാരന്‍ അമല പോളിനോട് മോശമായി പെരുമാറുകയായിരുന്നു. താരം പ്രക്ടീസ് ചെയ്തിരുന്നിടത്ത് വച്ച് ഇയാള്‍ ലൈംഗകാഭിലാഷം അറിയിക്കുകയായിരുന്നു. സംഭവം നടന്നത് 2018 ലായിരുന്നു. അമല പോള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ മാനേജര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ നടന്നത് എന്താണെന്ന് അമല പോള്‍ തുറന്നു പറയുകയായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെയാണ്.

‘ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ എന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. ‘ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു” അമല പറയുന്നു.

എനിക്ക് അയാളെ അറിയില്ലായിരുന്നു. അതേസമയം അറിയുന്ന ആരോ ആണ് അതിന് പിന്നിലെന്ന് തോന്നിയെന്നും അമല പറയുന്നുണ്ട്. താന്‍ അവിടെയുണ്ടെന്ന് അയാള്‍ക്ക് അറിയാനായി. അറിയുന്ന ആരോ ആണ് അയാള്‍ക്ക് താന്‍ അവിടെയുണ്ടെന്ന് പറഞ്ഞു കൊടുത്തത്. ആ പരിപാടിയുമായി ബന്ധപ്പെട്ട ആരോ ആണ് അതെന്നും അമല പോള്‍ സംശയം ചൂണ്ടിക്കാണിച്ചിരുന്നു.

”എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ അയാളോട് കാര്യം തിരക്കി. അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ എന്നായിരുന്നു അയാളുടെ മറുപടി” അമല പോള്‍ പറയുന്നു.

പിന്നാലെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചിട്ടുവെന്നാണ് അമല പറയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇത് അയാളുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലാകുന്നതെന്നും അമല പോള്‍ പറയുന്നു. പല നടിമാരുടേയും നമ്പര്‍ അയാളുടെ കൈവശം ഉള്ളതായി മനസിലായെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് അയാളെ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ നേരിട്ട് തന്നെയാണ് പരാതി നല്‍കാന്‍ പോയതെന്നും അമല പറഞ്ഞിരുന്നു.

content highlight: misbehave-towards-amala-paul

Latest News