Movie News

മാർക്കോ ഹിന്ദി ടീസർ പുറത്ത്; ഇതാണോ ഒർജിനലെന്ന് പ്രേക്ഷകർ, വൻ സ്വീകരണം | marco

മാർക്കോ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്

വരാനിരിക്കുന്ന മലയാള ചിത്രങ്ങളില്‍ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണവുമായെത്തുന്ന ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബോളിവുഡ് താരം ജോൺ എബ്രഹാം ആയിരുന്നു മാർക്കോയുടെ ഹിന്ദി ടീസർ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് കഥാപാത്രത്തിന് ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുന്നത്. മികച്ച ഡബ്ബിം​ഗ് ആണെന്നാണ് ആരാധകർ പറയുന്നത്. ഒപ്പം ജ​ഗദീഷ് ഉൾപ്പടെയുള്ളവരുടെ ഡബ്ബിങ്ങിനും പ്രശംസ ഏറെയാണ്. ഇതാണോ ഒറിജിനൽ വെർഷൻ എന്നാണ് ​ഹിന്ദി ടീസർ കണ്ട് പലരും ആശ്ചര്യത്തോടെ ചോദിക്കുന്നതും. ഒപ്പം ബം​ഗ്ലാദേശ് ഉൾപ്പെടുള്ള പ്രദേശങ്ങളിൽ നിന്നുള്ള അന്യഭാഷാ സിനിമാസ്വാദകരും മാർക്കോയെ പ്രശംസിച്ചിട്ടുണ്ട്.

മാർക്കോ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജും ചേർന്നാണ് നിർമാണം. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

content highlight: marco-hindi-teaser