Celebrities

ഞങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചു, തമിഴിലും തെലുങ്കിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി’: ഡബ്ല്യുസിസിയില്‍ അഭിമാനിക്കുന്നെന്ന് ചിദംബരം

സിനിമാ മേഖലയിലുള്ള അഴുക്കുകള്‍ പുറത്തുകൊണ്ടുവന്നു

മലയാള സിനിമയിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ചിദംബരം എസ് പൊതുവാള്‍. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇപ്പോളിതാ അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചും പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സമൂഹത്തില്‍ വളരെയധികം ശ്രദ്ധ നേടുന്നത്.

‘മലയാളത്തിലേതുപോലെ മറ്റു ഇന്‍ഡസ്ട്രികളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു പറയാറില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ച ഡബ്ല്യുസിസിയില്‍ ഞാന്‍ അഭിമാനിക്കുന്നു.
എന്റെ വിവരമനുസരിച്ച്, നിലവില്‍ സിനിമ മേഖലയില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷമെങ്കിലും മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്.’

‘എന്നാല്‍ തങ്ങളുടെ മേഖലയിലെ സ്ത്രീകള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നതുപോലെ മറ്റൊരാളും വന്നിട്ടില്ല, ചിലപ്പോള്‍ അവരെ സ്വാധീനിക്കുന്ന ചിലതെങ്കിലും അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചു. തമിഴിലും തെലുങ്കിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി.’ ചിദംബരം പറഞ്ഞു. സിനിമാ മേഖലയിലുള്ള അഴുക്കുകള്‍ പുറത്തുകൊണ്ടുവന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിയതില്‍ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനത്തിലും ഞാന്‍ അഭിമാനിക്കുന്നു.’ചിദംബരം പറഞ്ഞു.