ആവശ്യ സാധനങ്ങൾ
12 വെണ്ടക്ക വട്ടത്തിൽ അരിന്നത്
1/2 കപ്പ് തേങ്ങ
1/2 കപ്പ് തൈര്
2 T സ്‌പൂൺ ജീരകം
1 കഷ്ണം ഇഞ്ചി
കടുക് 1T സ്‌പൂൺ
പച്ചമുളക് 2
തളിക്കാൻ ആവശ്യമായ വെളിച്ചെണ്ണ. ഉപ്പ്. കറിവേപ്പില. വറ്റൽമുളക്. …
തയ്യാറാക്കേണ്ട വിധം:
ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാക്കി അതിലേക്കു അറിഞ്ഞു വെച്ച വെണ്ടയ്ക്ക ആവശ്യത്തിന് ഉപ്പ് ചേർത്ത് തിരുമ്മി വറുത്തു കോരി മാറ്റി വെക്കുക…. ഇനി തേങ്ങ. പച്ചമുളക്. ഇഞ്ചി. ജീരകം. ഒരു T സ്‌പൂൺ കടുക് കുറച്ചു തൈരും ചേർത്ത് (വെള്ളം ഒഴിക്കരുത് ) മിക്സിയിൽ നന്നായി അരച്ചെടുക്കുക ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു ബാക്കിയുള്ള തൈരും വറുത്തു വെച്ച വെണ്ടക്കയും അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക ഇനി ഇതിലേക്ക് കടുക് വറ്റൽ മുളക് വേപ്പില താളിച്ചു ചേർക്കുക.