Celebrities

നടി അഞ്ജു കുര്യന്റെ വിവാഹനിശ്ചയം കളറാക്കി ജിപിയും കൂട്ടുകാരും; വീഡിയോ വൈറല്‍

കഴിഞ്ഞദിവസമായിരുന്നു നടി അഞ്ജു കുര്യന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോസും എല്ലാം വലിയ വൈറല്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്ത് വന്നതും. റോഷന്‍ എന്നാണ് വരന്റെ പേര്. ട്രഡീഷണല്‍ രീതിയിലായിരുന്നു ചടങ്ങുകള്‍ ഒക്കെ. അതിനുശേഷം വൈകുന്നേരം എന്‍ഗേജ്‌മെന്റിന്റെ പാര്‍ട്ടിയും ഉണ്ടായിരുന്ന.ു ഇപ്പോള്‍ ഇതാ പാര്‍ട്ടിയുടെ വീഡിയോ ആണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്.

വിവാഹനിശ്ചയത്തിന് ധരിച്ച അതേ വസ്ത്രം അണിഞ്ഞുകൊണ്ട് അഞ്ജു കുര്യനും റോഷനും സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ മിയ ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍, ദില്‍ഷ, കുക്കു എന്നിവരെ കാണാം. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ജു കുര്യനും റോഷനും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. കടമിഴികയില്‍ കമലദളം എന്ന പാട്ടിനാണ് എല്ലാവരും ചേര്‍ന്ന് ചുവട് വെയ്ക്കുന്നത്. കൊറിയോഗ്രാഫറും ഡാന്‍സറുമായ കുക്കു ആണ് എല്ലാവര്‍ക്കും വീഡിയോയില്‍ സ്റ്റെപ്പുകള്‍ കാണിച്ചുകൊടുക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്.

മലയാളം, തമിഴ് സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അഞ്ജു കുര്യന്‍. ഇപ്പോള്‍ ഇതാ ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തയും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വിവാഹ നിശ്ചയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഞാന്‍ എന്നെന്നേക്കുമായി നിന്നെ കണ്ടെത്തി, ഈ നിമിഷങ്ങളിലേക്ക് ഞങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിനു നന്ദി.’എന്ന അടിക്കുറിപ്പോട് കൂടിയാണ് അഞ്ജു കുര്യന്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഓഫ് വൈറ്റ് കളര്‍ ഡ്രസ്സ് തീമാണ് അഞ്ജു കുര്യനും റോഷനും തിരഞ്ഞെടുത്തത്. അരളിപ്പൂവ് വെച്ച് ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു അഞ്ജു കുര്യന്റെ വേഷം.

ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് തന്നെ അഞ്ജു കുര്യന്‍ മോഡലിംഗ് മേഖലയില്‍ സജീവമായിരുന്നു. തുടര്‍ന്ന് 2013ല്‍ നേരമെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിങ്ങനെ 15 ഓളം സിനിമകളില്‍ താരം അഭിനയിച്ചു.