Celebrities

‘അദ്ദേഹത്തെ എപ്പോഴും ഞാന്‍ നന്ദിയോടെ ഓര്‍ക്കും, അത്രയേറെ സ്‌നേഹത്തോടെയാണ് എന്നോട് ഇടപെട്ടത്’: അഭിനയ

പണിയിലെ ഗൗരിയും അങ്ങനെ തന്നെയായിരുന്നു

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ നായികയാണ് അഭിനയ. ജന്മനാ കേള്‍വി ശേഷിയും സംസാരശേഷിയും ഇല്ലാത്ത ആളാണ് അഭിനയ. എന്നാല്‍ തന്റെ അഭിനയത്തില്‍ അതൊന്നും പ്രകടമാകാറേയില്ല. വളരെ മികച്ച പ്രതികരണമാണ് അഭിനയയുടെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ പണിയുടെ ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ഓരോ സീനിലും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും അദ്ദേഹം പറയും. എവിടെയെങ്കിലും എന്റെ എക്സ്പ്രഷന്‍സ് കൂടിപ്പോയാല്‍ അപ്പോള്‍ തന്നെ അദ്ദേഹം അത് കുറയ്ക്കണമെന്ന് പറയുമായിരുന്നു. ജോജു സാറിനെ ഞാന്‍ എപ്പോഴും നന്ദിയോടെ ഓര്‍ക്കും. അത്രയേറെ സ്‌നേഹത്തോടെയും പോസിറ്റീവുമായാണ് അദ്ദേഹം എന്നോട് ഇടപെട്ടത്.’

‘തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പണി ചെയ്യാന്‍ തീരുമാനിച്ചത്. തമിഴും തെലുങ്കും മലയാളവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സട്ടിലായ അഭിനയരീതികളുള്ളത് മലയാളത്തിലാണ്. പണിയിലെ ഗൗരിയും അങ്ങനെ തന്നെയായിരുന്നു. ജോജു സാര്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നിരുന്നു.’

‘ഞാന്‍ നേരത്തെ ചെയ്ത മൂന്ന് സിനിമകളിലും പോലീസ് കാരക്ടറായിട്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആക്ഷന്‍ സീക്വന്‍സ് ചെയ്യാന്‍. എനിക്ക് അതൊക്കെ വലിയ താല്‍പര്യമാണ്. ഞാന്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളിന്റെ അടുത്ത് അങ്ങനെ ഫേവറിസം ഒന്നും കാണിക്കാറില്ല. ആക്ഷന്‍സൊക്കെ വളരെ പ്രിപ്പയര്‍ ചെയ്താണ് എടുക്കുന്നത്. ഞാന്‍ ഷോട്ട് കഴിഞ്ഞതിനുശേഷമാണ് ഹാപ്പി ആകുന്നത്. എത്രത്തോളം പെര്‍ഫക്ട് ആയിട്ട് ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ നോക്കാറുണ്ട്. അങ്ങനത്തെ ആക്ഷന്‍ സീക്വന്‍സ് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. ഇനിയും ഇനിയും അങ്ങനത്തെ ഫുള്‍ ഓണ്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് വലിയ താല്‍പര്യം ഉണ്ട്.

‘ഒരുപാട് പേര്‍ കളിയാക്കിയിട്ടുണ്ട് ഈ കുട്ടിക്ക് എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റും എന്നൊക്കെ ചോദിച്ച്. പക്ഷേ അച്ഛന്‍ അച്ഛന്റെ പോസിറ്റിവിറ്റിയും കോണ്‍ഫിഡന്‍സും ഒരിടത്തും കളഞ്ഞില്ല. ഞാനിപ്പോള്‍ ശരിക്കും അതിനൊക്കെ ഉള്ള ഒരു മറുപടി അല്ലേ. എന്റെ അച്ഛനെയും എന്നെയും കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ഞാന്‍. ഇപ്പോള്‍ നെഗറ്റീവ് ഒക്കെ പറഞ്ഞവരോട് ശരിക്കും നന്ദിയുണ്ട്. കാരണം എന്റെ വളര്‍ച്ചയ്ക്ക് വലിയൊരു പങ്കുവഹിച്ചിട്ടുള്ളത് അവരാണ്. കാരണം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് എനിക്ക് ഇതൊക്കെ ചെയ്യാന്‍ പറ്റിയത്. ശരിക്കും അവരോടാണ് അപ്പോള്‍ ഞാന്‍ നന്ദി പറയേണ്ടത്.’ അഭിനയ പറഞ്ഞു.