മലയാളികളുടെ പ്രിയ അഭിനേത്രയാണ് മല്ലിക സുകുമാരന്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു താരം ഇപ്പോള്‍ സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ മികച്ച നടന്മാരുടെ അമ്മ കൂടിയാണ് മല്ലിക സകുമാരന്‍. പൃഥ്വിരാജ് സുകുമാരന്റെയും ഇന്ദ്രജിത്ത് സുകുമാരന്റെയും. ഇപ്പോളിതാ മക്കളെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.
‘എന്നോട് പലരും ഇപ്പോള്‍ ചോദിക്കാറുണ്ട് എന്തിനാണ് ചേച്ചി അഭിനയിക്കാന്‍ പോകുന്നത് എന്ന്. ഒന്നാമത്തെ കാര്യം പലരുടെയും വിചാരം എന്റെ മക്കള്‍ ഉണ്ടാക്കുന്ന ലക്ഷങ്ങളെല്ലാം എന്റെ അലമാരക്കകത്താണ് എന്നാണ്. അതുതന്നെ തെറ്റ്. അതാണ് ഒന്നാമത്തെ തെറ്റ്. വയ്ക്കാം എന്ന് പറഞ്ഞാലും വയ്ക്കരുത് എന്ന് പറയുന്ന ആളാണ് ഞാന്‍. എനിക്ക് സുഖമായിട്ട് ജീവിക്കാനുള്ളത് എന്റെ സുകുവേട്ടന്‍ ഉണ്ടാക്കി തന്നിട്ടുണ്ട്. പിന്നെ എന്റെ മക്കളാണ് എനിക്കൊരു അസുഖം വന്നാല്‍ ഓടിവരുന്നത്. രണ്ടുപേരും ഓടിവരും. അവര് തന്നെ കാര്യങ്ങള്‍ നോക്കും. അതൊക്കെ അവര്‍ മക്കള്‍ എന്ന രീതിയില്‍ ചെയ്യേണ്ട കാര്യങ്ങളാണ് .ഞാന്‍ അവരെ അങ്ങനെയാണ് വളര്‍ത്തിയത്.’
‘പക്ഷേ അതുകൊണ്ട് അവര്‍ 24 മണിക്കൂറും എന്നെ നോക്കിയിരിക്കണം എന്ന് പറയുന്ന ഒരു അമ്മ അല്ല ഞാന്‍. അവര്‍ക്ക് അവരുടേതായ തൊഴിലിലാണ്. അവരുടെ കുടുംബമുണ്ട്. അവരുടേതായ ഒരുപാട് ബിസിനസും കാര്യങ്ങളും ഒക്കെയുണ്ട്. അത് വേറെ ആരും നോക്കും. അതൊന്നും നോക്കാന്‍ എനിക്ക് പറ്റത്തില്ല. എനിക്ക് ഒന്നാമത്തെ കാര്യം സോഷ്യല്‍ വിസിറ്റ് വളരെ കുറവാണ്. എറണാകുളത്താണെങ്കിലും തിരുവനന്തപുരത്താണെങ്കിലും എന്റെ സര്‍ക്കീട്ട് എന്ന് പറയുന്നത് അമ്പലങ്ങളാണ്. പിന്നെ വളരെ വേണ്ടപ്പെട്ട ചില വിവാഹങ്ങള്‍ക്ക് ഞാന്‍ പോകും. എന്നെ അതുപോലെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നവരുടെ. അതല്ലാതെ എനിക്ക് എല്ലാദിവസവും ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോവുക, കറങ്ങാന്‍ പോവുക, സിനിമ കാണാന്‍ പോകുക ആ പരിപാടി ഇല്ല.’
‘അങ്ങനത്തെ ഒരു ജീവിതം ആയതുകൊണ്ട് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ കാണും. എല്ലാ ഓണവും പിറന്നാളും വിഷുവും ഒക്കെ ഭയങ്കര ആഘോഷമാണ്. അതൊന്നും എനിക്ക് 10 പൈസ ചെലവില്ല. അതൊക്കെ മക്കളാണ്. പിറന്നാളൊക്കെ വരുമ്പോള്‍ ഒരുപക്ഷേ ചിലപ്പോള്‍ ഞാന്‍ പോയി എനിക്ക് വാങ്ങിക്കുന്നതിനേക്കാള്‍ പത്തിരട്ടി വിലപിടിപ്പുള്ള സാധനങ്ങളാണ് മക്കള്‍ കൊണ്ടുവരുന്നത്. മക്കളും മരുമകളും വരും. ഇത്രയും നല്ല സമാനങ്ങളൊക്കെ കിട്ടുമ്പോള്‍, സ്വര്‍ണത്തില്‍ ഉള്ളതൊക്കെ കിട്ടുമ്പോള്‍ ഞാന്‍ തമാശയ്ക്ക് പറയും ആണ്ടില്‍ രണ്ടെണ്ണം ആക്കാന്‍ന്‍ പറ്റുമോ പിറന്നാള് എന്ന് ഞാന്‍ ചോദിക്കും. എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ കൊച്ചു മക്കളാണ്.’
‘കാരണം ഓരോരുത്തരും ഓരോ ടൈപ്പ് കേക്ക് കൊണ്ടുവരും. പ്രാര്‍ത്ഥന ഇപ്പോള്‍ കുറച്ചു വലിയ കുട്ടിയായതുകൊണ്ട് സെപ്പറേറ്റ് കേക്ക് വേണം എന്നുള്ള നിര്‍ബന്ധം പോയി. ഇപ്പോള്‍ നക്ഷത്രയും അലംകൃതമാണ് ഓരോ കേക്ക് വേറെ വേറെ മുറിക്കുന്നത്. അങ്ങനെയുള്ള ആഘോഷങ്ങള്‍ എല്ലാം മക്കള്‍ തന്നെയാണ് നടത്തുന്നത്. എന്ന് പറഞ്ഞ് പ്രത്യേകമായിട്ട് മാസംതോറും ഇത്ര കൊണ്ടുവാ എന്ന് പറയേണ്ട ആവശ്യമില്ല. എപ്പോള്‍ ചോദിച്ചാലും എന്റെ മക്കള്‍ എത്ര വേണമെങ്കിലും എനിക്ക് തരും. ആ വിശ്വാസം എനിക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറഞ്ഞു.