Movie News

‘സിങ്കം എഗെയ്‌ന്‍’ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി – singham again title track

ദീപാവലി റിലീസ് ആയി നവംബര്‍ 1 നാണ് ചിത്രം എത്തുക.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിംഗം എഗെയ്ൻ്റെ ടൈറ്റിൽ ട്രാക്ക് എത്തി. അജയ് ദേവ്ഗൺ നായകനായ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളുടെയും ദൃശ്യം ടൈറ്റിൽ ട്രാക്കിൽ കാണാൻ സാധിക്കും. അജയ് ദേവ്‍ഗണ്‍ ബിഗ് സ്ക്രീനിലെ തന്‍റെ ഹിറ്റ് കഥാപാത്രം ബജിറാവു സിങ്കമായി മൂന്നാം തവണ എത്തുന്ന ചിത്രംകൂടിയാണിത്. ദീപാവലി റിലീസ് ആയി നവംബര്‍ 1 നാണ് ചിത്രം എത്തുക.

അജയ്ക്കൊപ്പം കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് ഇങ്ങനെ വമ്പന്‍ താരനിരയെയാണ് രോഹിത് ഷെട്ടി അണിനിരത്തുന്നത്. കൂടാതെ സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ട്രാക്ക് ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. ഒരു ദിവസം കൊണ്ട് 2 കോടിയിലധികം കാഴ്ചകളാണ് ടൈറ്റില്‍ ട്രാക്കിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്.

രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്‍ക്കിറെ ആണ്. ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കി. രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‍വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കാന്തും റാസ ഹുസൈന്‍ മെഹ്‍തയുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍.

STORY HIGHLIGHT: singham again title track