മലപ്പുറം: മലപ്പുറം താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്.
ഇന്ന് രാത്രിയോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.