യാതൊരു സിനിമ പാരമ്പര്യങ്ങളും ഇല്ലാതെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഉണ്ണിമുകുന്ദൻ. സ്വന്തം കരിയറിലെ ഏറ്റവും വലിയ സിനിമയായ മാർക്കോയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഉണ്ണി മുകുന്ദൻ ഒരു നടൻ മാത്രമല്ല. നിർമ്മാണ രംഗത്തും അദ്ദേഹം കൈവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ ഉണ്ണി മുകുന്ദൻ വളരെയധികം കഷ്ടപ്പെട്ടു. സിനിമാ മോഹവുമായി ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയ തൻറെ അനുഭവങ്ങൾ ഉണ്ണിമുകുന്ദൻ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിവാദങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.
തനിക്കും പൃഥ്വിരാജിനും കരിയറിന്റെ തുടക്കകാലത്ത് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷെ സിനിമയില്‍ പൃഥ്വിയ്ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ സാധിച്ചതു വലിയ കാര്യമാണ്” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പൃഥ്വിരാജ് എങ്ങനെയാണ് സൈബര്‍ ബുള്ളിയിങ്ങിനെ അതിജീവിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.
”പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാല്‍ പോലും ഇന്നു കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിര്‍മ്മാതാവുമൊക്കെയായി. ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബര്‍ ലോകമെന്ന പൊതു നിരത്തില്‍ ആര്‍ക്കും എന്തും പറയാം. നമ്മള്‍ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാല്‍ മതി” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
തന്റെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി പറയുന്നുണ്ട്. അതൊക്കെ സംഭവിക്കേണ്ട കാര്യമാണ്. വിവാഹം തനിക്കൊരു അജണ്ടയല്ല. നടന്നാല്‍ നല്ലത്. അത്രയേയുള്ളൂവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഉചിതമായ സമയത്ത് നടക്കും എന്ന വിശ്വാസമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്.
അതേസമയം മാര്‍ക്കോ ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. നേരത്തെ നിവിന്‍ പോളി നായകനായി എത്തിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോയുടെ സ്പിന്‍ ഓഫാണ് പുതിയ സിനിമ. മിഖായേലില്‍ വില്ലനായിരുന്ന മാര്‍ക്കോ പുതിയ ചിത്രത്തില്‍ നായകനാണെന്നതാണ് സിനിമയുടെ പ്രത്യേകത. വലിയൊരു താരനിരയില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ ചര്‍ച്ചയായി മാറിയിരുന്നു. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. പിന്നാലെ നിരവധി സിനിമകളാണ് ഉണ്ണിയുടേതായി അണിയറയിലുള്ളത്.
content highlight:unni-mukundan-recalls-cyber-bulliying