ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദറിലും ജയിംസ്ബോണ്ടിലുമൊക്കെ നായകനായി മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാളികളുടെ സൂപ്പർതാരം മോഹന്‍ലാല്‍ ഈ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായാൽ എങ്ങനെയുണ്ടെന്ന് കണ്ടാലോ? അതിന് നിങ്ങൾ സ്വപ്നം കാണേണ്ട കാര്യമില്ല, എഐ സാങ്കേതികവിദ്യയിലൂടെ അത് സാധ്യമാക്കിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ വിദ്യ ഉപയോഗിച്ച് വിന്റേജ് മോഹൻലാലിന്റെ മുഖം നൽകിയത്. എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.
തിരഞ്ഞെടുത്ത കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായി യോജിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ് ആരാധക കമന്റുകൾ.
content highlight: mohanlal-hollywood-classics-ai-video-viral