സിനിമയിലെ ഏറ്റവും വലിയ മാർക്കറ്റിങ് ടൂളാണ് പാട്ടെന്നും ആ ചിന്തയിലാണ് ഇല്ലുമിനാറ്റി ഉണ്ടായതെന്നും സുഷിൻ കൂട്ടിച്ചേർത്തു. ആ പാട്ടിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു.
സിനിമയുടെ ഏറ്റവും വലിയ മാർക്കറ്റിങ് ടൂളാണല്ലോ പാട്ടെന്ന് പറയുന്നത്. അങ്ങനെ ഒരു പാട്ട് എന്ന നിലക്ക് വൈറലാകണമെന്ന് കരുതിയാണ് ഇല്ലുമിനാറ്റി കമ്പോസ് ചെയ്തത്. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. പാട്ടിന്റെ സെക്കൻഡ് ഹാഫിൽ വരുന്ന മെലഡിയും ഒക്കെയാണ് അതിന് സിനിമയുടെ ഒരു ഫ്ളേവർ വരുന്നത്. ബാക്കിയൊക്കെ ഒരു വിജയ് പടം അല്ലെങ്കിൽ മമ്മൂക്കയുടെ പോക്കിരിരാജ മോഡിലാണ് ഞാനും ജിത്തുവും അപ്രോച്ച് ചെയ്യുന്നത്.
അത്തരം വൈറൽ പാട്ട് കമ്പോസ് ചെയ്യുന്നത് ചാലഞ്ചിങ്ങായി തോന്നിയിട്ടില്ല. ആളുകളുമായി കണക്ടാകുന്ന തരത്തിലുള്ള പാട്ടുകൾ കമ്പോസ് ചെയ്യാനാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസം. ഇനി നിങ്ങൾ നോക്കിക്കഴിഞ്ഞാൽ ഇല്ലുമിനാറ്റിയുടെ ട്രെൻഡ് ഒക്കെ അവസാനിച്ചിരിക്കുകയാണ്. ഇനി ആരും ആ പാട്ട് അങ്ങനെ കേൾക്കാൻ ചാൻസില്ല,’ സുഷിൻ ശ്യാം പറയുന്നു.