സനാതനം എന്നൊരു മതത്തെ കുറിച്ച് ബുദ്ധൻ ഇടയ്ക്കു തന്റെ പ്രഭാഷണങ്ങളിൽ പറയുന്നുണ്ട്. ഇന്ത്യയിൽ പല മതങ്ങൾ ഉണ്ട് ശൈവം, ശക്തെയം, വൈഷ്ണവം, വൈദിക മതം, ജൈനം, ബൌദ്ധം,. ഒരു കാലത്തു ഇവർ പരസ്പരം പോരടിച്ചിരുന്നു.ഇന്ന് കാണുന്ന പോലെ അത് കൂട്ടി യോജിപ്പിചത് ആര്?പരസ്പരം ആരാധന എന്ന് തുടങ്ങി? ഭാരതത്തിൽ ഉണ്ടായി എന്നത് കൊണ്ട് ഇവരെല്ലാം പൊതുവായ പല അന്തർ ധാരകളും കാണാം. ഉദാഹരണത്തിന് ജയിനിസം, ബുദ്ധിസം, ശാബരം, ശക്തിസം ഇവയിൽ ഒക്കെ പൊതുവായ ദേവതകളെ ഉപാസിക്കുന്നു. ബുദ്ധിസം, ജയിനിസം, ഇന്നത്തെ ഹിന്ദുക്കൾ, ശബരർ ഇവയിലൊക്കെ കാളി ഉപാസന കാണാം.തല്ലു പിടുത്തങ്ങൾ ഉണ്ട് എങ്കിലും ഇതിഹാസ കഥകൾക്ക് പോലും ഓരോ മതങ്ങളും തങ്ങളുടെതായ വേർഷൻ ഉണ്ട്. ഇതിൽ സ്ത്രീയെ ദൈവം ആയി കണ്ടു ശിവന് പ്രാധാന്യം കുറച്ചു ശക്തി യെ ആരാധിച്ചവർ തന്നെ ഇന്ത്യയിൽ പല മതങ്ങൾ ആയി മാറി നിൽക്കുന്നു. എങ്കിലും ഇവരുടെ ഏകോപനം ആര് നടത്തി എന്നത് ഒന്ന് അന്വേഷണ വിധേയ മാക്കണം. രണ്ടു പേര് അതിൽ മുന്നിൽ നിൽക്കുന്നു 1)ബൌദ്ധാർ 2} ആദി ശങ്കര വൈദികമാർഗികൾ .. ഇവരുടെ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പല താന്ത്രിക ഗ്രന്തങ്ങളും മൂന്നാം നൂറ്റാണ്ടു മുതൽ 10 നൂറ്റാണ്ടു വരെ എഴുതിയവ ഉണ്ട്. ഇതിൽ പലപ്പോഴും ചൈനയിൽ നില നിൽക്കുന്ന താന്ത്രിക മാർഗങ്ങളെ കുറിച്ച് പ്രസ്ഥാവ്യം കാണാം. അവയെ ചീനാചാരം എന്നാ പേരിൽ പല (രുദ്ര യാമളം, ബ്രഹ്മ യാമളം )ഗ്രന്ഥങ്ങളിൽ രേഖപെടുത്തി കാണുന്നു. ജെയ്നർ, ബൌദ്ധാർ ഇവർക്കും തങ്ങളുടേതായ രാമായണം ഉണ്ട് എന്ന് കാണാം.ഇൻഡോനീഷ്യയിലും തായ് ലാൻഡ് ലും,ബൌദ്ധ വേർഷൻ രാമായണത്തിന് ആണ് പ്രധാന്യം. ചൈനയിലെ ബോൺ, taoist, ബുദ്ധ മതങ്ങളിൽ ഒക്കെ ഹിന്ദു ദേവതകളെ കാണാൻ ആകും.ചൈനയിലെ മറ്റൊരു ദേവൻ ഹനുമാൻ ആണ്. ഇത് പോലെ ഇന്ന് ഹിന്ദുക്കൾ ആരാധിക്കുന്ന പല ദൈവങ്ങളും വ്യത്യസ്തചീന മതങ്ങളിൽ കാണാം..ഹനുമാനു ചൈനയിൽ പേര് സൺ വാ കുങ് എന്നാണ്.monkey king.Taoisam, ബോൺ, ബുദ്ധിസ്റ് ഇവരൊക്കെ കുങ്ഫുവിലെ വടി തല്ലിന്റെ ദേവൻ ആയ ഹനുമാനെ ആരാധിക്കുന്നു. Monkey king ന്റെ monkey movements in kungfu ശ്രദ്ധിക്കുക. അത്തരം രീതികൾ കളരിയിലും കാണാം.ഇന്ന് ചൈനയിൽ നിന്നു ചൈനീസ് ഭാഷയിൽ നിന്നു translate ചെയ്തു കിട്ടുന്ന താന്ത്രിക ബൌദ്ധ ടെസ്റ്റുകൾ ളിൽ ഇന്ത്യയിലെ വിവിധങ്ങൾ ആയ സംബ്രദായങ്ങളുടെ താന്ത്രിക മതങ്ങളുടെ ടെസ്റ്റുകൾ കൂടി പരിഭാഷപ്പെടുത്തി വന്നു കൊണ്ടിരിക്കുന്നു. ഇതിൽ വൈഷ്ണവരുടെ തൊട്ടു കൗമാര ക്രമം വരെ കാണപ്പെടുന്നു. നളന്ദ വിക്രമ ശീലകളിൽ നിന്നു ഭാഷ മാറ്റം നടത്തി കൊണ്ട് പോയവ.തദ്ദേശീയം ആയി പേരിട്ടു ചൈന ക്കാർ ഈ ദേവതകളെ ഇവരെ ആരാധിക്കുന്നു കൂടിയുണ്ട്. ഇതുപോലെ ഗണപതി, സരസ്വതി ഭൈരവന്മാർ തുടങ്ങി ഹനുമാൻ വരെ ചൈന തൊട്ടു ജപ്പാൻ വരെ ആരാധിക്കപെടുന്നു. ഇതിനിടയിൽ ബൌദ്ധാർ കാട്ടിൽ വസിച്ചിരുന്ന ജനങ്ങളുടെ (ശാബരം )പർണ ശബരി തുടങ്ങിയ ദേവതകളെ പോലും ബൌദ്ധ മതത്തിൽ എടുത്തിരിക്കുന്നു.
എന്നാൽ ആ ദേവത ഹിന്ദുക്കളിൽ ഇന്ന് കാണുന്നില്ല.ഇവയെ അന്വേഷിക്കുമ്പോൾ മനസ്സിൽ ആകുക ഇന്നത്തെ ഹിന്ദുമതം എന്നത് ബുദ്ധിസ്റ്റുകൾ തുടങ്ങി വെച്ച പിന്നീട് തുടർന്ന് വന്നവരും ഏകോപിച്ച തും വിവിധ മത കൂട്ടായ്മ അല്ലെ എന്നുള്ളത് ആണ്. മറ്റൊന്ന് ബുദ്ധമതത്തിൽ ദേവത ഉപാസനകൾ ഇല്ല എന്ന് ചിലർ എങ്കിലും പറയുമ്പോളും. മഹായാനാ, വജ്രായാനാ വിഭാഗങ്ങളിൽ ഈ ആരാധന ഉണ്ട് എന്ന് കാണാം. അവരാണ് ആദ്യ കാല മഹാ സന്ഖികൾ(മഹാ യാന ).കേരളം, ലങ്ക ഭൂട്ടാൻ ഭാഗത്തു മാത്രം ആയിരുന്നു ഹീനയാനാ ഇന്ത്യയിലെ അർകിയോളജിക്കൽ ബുദ്ധിസ്റ് സൈറ്റ് കൾ. താന്ത്രിക ബുദ്ധമതം അഫ്ഗാൻ, ഈരാൻ ഉസ്ബേകിസ്തതാൻ, മംഗോളിയ, ചൈന, ജപ്പാൻ വരെ വ്യാപിച്ചിരിക്കുന്നു. താന്ത്രിക യോഗ ക്കാർ ആയ മഹായാനക്കാരുടെതോ, വജ്രായാണികളുടേതോ ആണ് ആർകിയോളജിക്കൽ സൈറ്റ് കളിൽ അധികവും എന്ന് കാണാം .