Movie News

ബോക്സ് ഓഫീസ് നിറയ്ക്കാൻ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം; ലക്കി ഭാസ്‌കറിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തില്‍ ആരംഭിച്ചു – lucky bhaskar movie tickets kerala

ഒക്ടോബർ 31 നു ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും

തെന്നിന്ത്യൻ സൂപ്പർതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗൾഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. കേരളത്തിലെ പ്രേക്ഷകർക്ക് ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും.

ബ്ലോക്ക്ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. ചിത്രം കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. തമിഴിലും തെലുങ്കിലും ദുബായിലും ഗംഭീര ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്‌കര്‍ 400-ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ലക്കി ഭാസ്‌കര്‍. കൊച്ചി, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് നടന്ന ചിത്രത്തിൻ്റെ പ്രൊമോഷണൽ ഇവന്റുകൾക്ക് വമ്പൻ ജനപങ്കാളിത്തമാണ് ലഭിച്ചത്.

STORY HIGHLIGHT: lucky bhaskar movie tickets kerala