Celebrities

‘നായികയുടെ രംഗങ്ങള്‍ കട്ട് ചെയ്യരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു, ബയോപ്പിക്കുകള്‍ പുരുഷ കേന്ദ്രീകൃതമായിരിക്കും’: സായ് പല്ലവി

ദൈര്‍ഘ്യത്തിന്റെ പ്രശ്നം വരുമ്പോള്‍ നായികയുടെ ഭാഗമാണ് ഒഴിവാക്കുക

പ്രേമം എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക നടിയാണ് സായ് പല്ലവി. ഇപ്പോള്‍ വലിയ ഫാന്‍ബേസ് ഉള്ള നടികൂടിയാണ് സായ് പല്ലവി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ സായ് പല്ലവി ഇപ്പോള്‍ നായികയായി എത്തുന്നുണ്ട്.

ദീപാവലിക്ക് റിലീസിന് എത്തുന്ന അമരന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് സായ് പല്ലവി ഇപ്പോള്‍. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകനായി എത്തുന്നത്.

ഇപ്പോളിതാ അമരന്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവിയും ശിവകാര്‍ത്തികേയനും. ‘മിക്കപ്പോഴും ബയോപ്പിക്കുകള്‍ പുരുഷ കേന്ദ്രീകൃതമായിരിക്കും. അതിനാല്‍ അതില്‍ നായികയുടെ ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ പ്രശ്നമില്ല. ദൈര്‍ഘ്യത്തിന്റെ പ്രശ്നം വരുമ്പോള്‍ നായികയുടെ ഭാഗമാണ് ഒഴിവാക്കുക. അങ്ങനെ അമരനില്‍ ഒരിക്കലും ചെയ്യരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു’ സായ് പല്ലവി പറഞ്ഞു.

‘അമരന്‍ സിനിമ സ്വീകരിക്കാന്‍ കാരണം യൂണിഫോമായിരുന്നു. മേജര്‍ മുകുന്ദ് വരദരാജിന് എന്റെ അച്ഛനുമായി സാമ്യമുണ്ട്. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാന്‍ ആ സിനിമ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി എന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാന്‍ ഞാന്‍ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം ഞാന്‍ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാന്‍ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു.’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.