Celebrities

‘എന്നെ ആരും പ്രേമിക്കുന്നില്ല, ആരെങ്കിലും വന്ന് ഇഷ്ടം പറഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്’: മോനിഷ- Monisha

ഞാന്‍ ദൈവവിശ്വാസി അല്ല

ഒരുകാലത്ത് മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് മഞ്ഞുരുകും കാലം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആ സീരിയല്‍ അവസാനിച്ചിരുന്നു. എന്നാല്‍ വീണ്ടും ആ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയും വൈറല്‍ ആവുകയും ചെയ്തു. ആ സീരിയലില്‍ നിരവധി ആരാധകരാണ് ഉള്ളത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ ജാനിക്കുട്ടിയുടെ യുവത്വം അവതരിപ്പിച്ചത് വയനാട് സ്വദേശിനിയായ മോനിഷ ആയിരുന്നു. ഇപ്പോളിതാ തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് മോനിഷ.

‘എന്നെ ആരും പ്രേമിക്കുന്നില്ല. അതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ തന്നെ വിചാരിക്കും എന്നോട് ആരെങ്കിലും വന്ന് ഒന്ന് എന്നെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ എന്ന്. നമുക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകില്ലേ. ഒരാളെ പ്രണയിക്കണം എന്നൊക്കെ. എന്നോട് പക്ഷേ അങ്ങനെ ആരും പറയാറില്ല. എന്നെ ആരും അങ്ങനെ കണ്‍സിഡര്‍ ചെയ്യാറില്ല. എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ഞാന്‍ കോളേജില്‍ ഒക്കെ പഠിക്കുന്ന സമയത്തായിരുന്നു. അതൊക്കെ വളരെ നല്ല സ്വീറ്റ് ആയിട്ടുള്ള പ്രണയമായിരുന്നു. പിന്നെ വര്‍ക്കും കാര്യങ്ങളും ഒക്കെ ആയിട്ട് അത് അങ്ങ് അലിഞ്ഞു പോയി. ആ സമയത്ത് അതൊക്കെ കുറച്ച് പെയിന്‍ഫുള്‍ ആയിരുന്നു.

പക്ഷേ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെ ഭയങ്കര രസമല്ലേ. നമുക്ക് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായിട്ടുള്ള കുറെ കാര്യങ്ങളുണ്ട്. അദ്ദേഹവും വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്നു. ഇപ്പോള്‍ എപ്പോഴെങ്കിലുമൊക്കെ വിളിച്ചാല്‍ ഫോണ്‍ എടുത്തു എന്തൊക്കെയാടി വിശേഷങ്ങള്‍ എന്നൊക്കെ ചോദിക്കും. നല്ല ഫ്രണ്ട്‌സ് ആണ്. എന്റെ എല്ലാ കാമുകന്മാരും എന്റെ നല്ല ഫ്രണ്ട്‌സ് ആണ്. ഇടയ്‌ക്കൊക്കെ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്. ഞാന്‍ പ്രേമിച്ചിട്ടൊക്കെയുണ്ട്. പക്ഷേ കുറച്ചു പ്രേമിച്ചു തുടങ്ങുമ്പോള്‍ എല്ലാവരും പറയും കുട്ടി ശരിയാവുന്നില്ല എന്ന്. എന്നെ കാണുമ്പോള്‍ എന്നോട് എല്ലാവരും പറയും ഞാന്‍ ഭയങ്കര ഹോമിലി ആയിട്ടുള്ള ഒരു കുട്ടിയാണ് എന്ന്. പക്ഷേ അടുത്തിടടപഴകുമ്പോള്‍ ഞാന്‍ കുറച്ചു വൈലന്റ് ആണ് എന്ന്.

എന്നെ കാണുമ്പോള്‍ എല്ലാവരും അമ്പലക്കുട്ടി അമ്പലത്തില്‍ ഒക്കെ പോകുന്ന കുട്ടി അങ്ങനെയൊക്കെയാണ് കരുതുന്നത്. പക്ഷേ ഞാന്‍ ദൈവവിശ്വാസി അല്ല. അപ്പോള്‍ അതൊക്കെ കുറെ ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. പിന്നെ കുറെ ആളുകള്‍ക്ക് നമ്മുടെ വര്‍ക്ക് ഒന്നും കണക്ട് ചെയ്യാന്‍ പറ്റാറില്ല. നമ്മള്‍ എപ്പോഴോ പോയി എപ്പോഴോ വരുന്നു. അങ്ങനത്തെ ഒക്കെ കാര്യങ്ങള്‍. ചിലരോട് നമുക്കൊരു ക്രഷ് ഒക്കെ ഉണ്ടാകുമല്ലോ. പിന്നെ നമ്മള്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അത് സെറ്റ് ആകാറില്ല. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. ആ സമയത്ത് പക്ഷേ അങ്ങനെ വിഷമം ഒന്നും തോന്നാറില്ല. ഹൃദയം ഇപ്പോള്‍ ഞാന്‍ കല്ല് പോലെ ആക്കി വെച്ചിരിക്കുകയാണ്. എനിക്ക് വിഷമം വരാറില്ല.

എനിക്ക് ചില സമയത്ത് തോന്നും കുറച്ച് വിഷമമൊക്കെ ആയിരുന്നെങ്കില്‍ ആ ഫീല്‍ കിട്ടിയേനെയും എന്ന്. പക്ഷേ എനിക്ക് അങ്ങനെ ഒന്നും തോന്നാറില്ല. ഓവര്‍കം ചെയ്യും. പിന്നെ ശീലമായല്ലോ. പിന്നെ ഞാന്‍ വിചാരിക്കും നമുക്ക് സെറ്റ് ആകാത്ത ഒരു സ്‌പേസില്‍ നമ്മള്‍ നില്‍ക്കരുത് എന്ന്. നമ്മള്‍ വേഗം അവിടെ നിന്ന് പോയി കൊള്ളുക. നമ്മുടെ സമാധാനം, നമ്മുടെ സന്തോഷം എന്നിവയാണ് വേറെ എന്തിനെക്കാളും വലുത്. നമ്മള്‍ സന്തോഷമായിട്ട് ഇരുന്നാല്‍ മാത്രമേ നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നമുക്ക് സന്തോഷം കൊടുക്കാന്‍ പറ്റുകയുള്ളൂ. നമ്മള്‍ നെഗറ്റീവ് അടിച്ച് അയ്യോ എന്ന് പറഞ്ഞിരുന്നാല്‍ ചുറ്റുമുള്ള ആളുകളെയും ബാധിക്കും.’ മോനിഷ പറഞ്ഞു.