മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ബീന ആന്റണി. തുടക്കകാലത്ത് സിനിമയില്‍ സജീവമായിരുന്നു താരം. ഇപ്പോള്‍ ടെലിവിഷന്‍ മേഖലയിലാണ് സജീവമായി നില്‍ക്കുന്നത്. നിരവധി സീരിയലുകളിലും ടിവി ഷോ പരിപാടികളിലും ഒക്കെ നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് മുന്നേറുകയാണ് ബീന ആന്റണി ഇപ്പോള്‍. യോദ്ധ എന്ന മലയാളത്തിന്റെ ഹിറ്റ് സിനിമയില്‍ ബിന ആന്റണിയും അഭിനയിച്ചിരുന്നു. അതില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷമായിരുന്നു ബീനയ്ക്ക്. ഇപ്പോള്‍ ഇതാ യോദ്ധ എന്ന സിനിമയിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘യോദ്ധയില്‍ ഒരു സീന്‍ ഉണ്ടായിരുന്നു അതില്‍ ഞാന്‍ ലാലേട്ടന്റെ പെങ്ങളായാണ്. അതില്‍ ഞാന്‍ വളരെ ഫ്രീ ആകണം, അനിയത്തി എന്ന് പറഞ്ഞാല്‍ ഭയങ്കര അടുപ്പമാണ് എന്നാണ് എന്നോട് പറഞ്ഞിരുന്നത്, അപ്പോള്‍ ഭക്ഷണം കഴിക്കുന്ന ഒരു സീന്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. അതില്‍ ലാലേട്ടന്റെ ഭക്ഷണത്തില്‍ നിന്ന് ഞാന്‍ എടുത്തു കഴിക്കണമെന്ന് എന്നോട് പറഞ്ഞു. എനിക്ക് അങ്ങ് വല്ലാതെയായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, അയ്യോ സാര്‍ എന്ന്. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, കഴിക്കൂ, കഴിക്കു കുട്ടി.. കഴിച്ചോളൂ എന്ന്.’
‘പുള്ളിയുടെ ഒരു സ്‌റ്റൈല്‍ ഉണ്ടല്ലോ. എടുത്തു കഴിച്ചോളൂ എന്നൊക്കെ എന്നോട് പറഞ്ഞു. നോ പ്രോബ്ലം എന്നൊക്കെ പറഞ്ഞു. പിന്നീട്് ആ സീനിനെക്കുറിച്ച് എന്നോട് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്. നല്ല അടുപ്പം തോന്നും എന്ന്. ലാലേട്ടന്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചമ്മന്തിയോ എന്തെങ്കിലും ഒക്കെ പ്ലേറ്റില്‍ നിന്ന് എടുത്ത് ഞാന്‍ കഴിക്കും. പക്ഷേ ഭയങ്കര നാച്ചുറല്‍ ആയിരുന്നു അത്. എനിക്ക് അത് ചെയ്യാന്‍ ഭയങ്കര ഒരു ബുദ്ധിമുട്ടായിരുന്നു.’
‘ലാലേട്ടന്‍ കഴിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഞാനപ്പോള്‍ ആലോചിക്കും, അന്ന് അദ്ദേഹം എന്നോട് കാണിച്ച ഒരു ഫ്രീഡവും ഒക്കെ ഉണ്ടല്ലോ. നമ്മള്‍ പുതിയ ആള്‍ക്കാരാണ് എന്നുള്ള ഇതൊന്നും ഇല്ല. എന്തൊരു നല്ല സെറ്റായിരുന്നു എന്ന് അറിയാമോ അതൊക്കെ.’ ബീന ആന്റണി പറഞ്ഞു.