മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു
അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന സിനിമയും പൃഥ്വിരാജ് നായകനായി എത്തിയ അൻവർ എന്ന സിനിമയും റീലീസിന് എത്തിയിരുന്നു. എന്നാൽ ഈ രണ്ട് ചിത്രങ്ങൾക്കും തീയറ്ററിൽ ആളുകളെ കേറ്റാൻ സാധിച്ചില്ല എന്നത് ശ്രദ്ധ നേടിയ ഒരു കാര്യം തന്നെയാണ്.. ഇതിൽ നിന്നും ആളുകൾ മനസ്സിലാക്കിയ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരുപക്ഷേ മറ്റു സിനിമകൾക്ക് ലഭിക്കില്ല. മോഹൻലാലിന്റെ റീമാസ്റ്റർ ചെയ്ത എല്ലാ സിനിമകളും വലിയ വിജയം നേടിയിരുന്നു.
സ്ഫടികം മണിച്ചിത്രത്താഴ് ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഇതിനുദാഹരണങ്ങളാണ് എന്നാൽ ഇത് കണ്ടുകൊണ്ട് വന്ന മറ്റു സിനിമകൾ ഒന്നും തന്നെ വിജയം നേടിയില്ല. ഒരിക്കൽ മോഹൻലാലിന്റെ നരസിംഹം എന്ന സിനിമ റീ റിലീസ് ചെയ്തപ്പോഴും വലിയ സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും കാണാൻ സാധിച്ചത് എന്നാൽ മറ്റ് താരങ്ങളുടെ സിനിമകൾ കൊന്നും ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നില്ല നടൻ മോഹൻലാൽ ആണെങ്കിൽ മാത്രമാണ് പഴയ സിനിമകൾക്ക് പ്രാധാന്യം ഉയർന്നത് മാത്രമല്ല മോഹൻലാലിന്റെ പഴയ സിനിമകൾക്ക് അത്രത്തോളം റിപ്പീറ്റ് വാല്യൂ ഉണ്ട് എന്നു കൂടിയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
story highlight; remaster film details