സിനിമ പ്രേമികളുടെ പ്രിയതാരമാണ് നടി ഷംന കാസിം. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം വളരെയധികം സജീവമാണ് ഇപ്പോള്‍. വിവാഹത്തിനും അമ്മയായതിനും ശേഷം ഷംന കാസിം നടത്തിയ തിരിച്ചുവരവ് വലിയ വാര്‍ത്തയായിരുന്നു. ആരാധകര്‍ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഇപ്പോള്‍ ഇതാ മലയാള സിനിമയിലെ പ്രതിസന്ധിയെ കുറിച്ചും അമ്മ സംഘടനയെക്കുറിച്ചും ഷംന കാസിം സംസാരിക്കുകയാണ്.
‘അമ്മയില്‍ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ അമ്മയുടെ അംഗം തന്നെയാണ്. അ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദുഃഖമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും ദുഃഖമുണ്ട്. കാരണം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത് മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. എല്ലാ ചെയ്ഞ്ചസും നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാര്‍ത്ഥിക്കാം. പക്ഷേ ഇങ്ങനെ ഒരു കാര്യം കൊണ്ട് മലയാളം ഇന്‍ഡസ്ട്രി ഒരിക്കലും ഇല്ലാതാവുകയൊന്നും ഇല്ല.’
‘ഇപ്പോഴും നാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആളുകള്‍ അഭിനയിക്കുന്നുണ്ട്. ഇനിയും അഭിനയിക്കാന്‍ കുട്ടികള്‍ വരും. അപ്പോള്‍ അതിനുള്ള മാറ്റങ്ങളാണ് ഇതൊക്കെ. എന്താണ് നല്ല രീതിയില്‍ എന്നുള്ളത് നടക്കട്ടെ. എന്നെക്കാള്‍ ഒരുപാട് സീനിയര്‍ ആയിട്ടുള്ള എക്സ്പീരിയന്‍സ് ഉള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവരെക്കാള്‍ എക്സ്പീരിയന്‍സ് എനിക്ക് ഉണ്ടാവില്ലല്ലോ. അപ്പോള്‍ അവരൊക്കെയാണ് ഇതില്‍ കുറച്ചുകൂടി മുന്‍കൈയെടുത്തിട്ട് എല്ലാം നല്ലതിന് വേണ്ടി ആക്കേണ്ടത്. എല്ലാം നല്ലതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.’
‘കുടുംബ ജീവിതത്തെക്കുറിച്ചും ഷംന കാസിം സംസാരിച്ചു. ‘ എന്റെ സിനിമകള്‍ ഒന്നും ഇക്ക കാണാത്തതുകൊണ്ട് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇക്കയ്ക്ക് അറിയാമായിരുന്നു ഞാന്‍ തെലുങ്കില്‍ ചെയ്യുന്നതെല്ലാം സാരി അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്നുള്ള ഒരു ഇമേജ് പോലെ ആയിരുന്നു എന്നത്. അതുകൊണ്ട് ഇക്കയുടെ ഭാഗത്ത് അങ്ങനെയുള്ളൂ. അദ്ദേഹത്തിന് അറിയാം ഞാന്‍ എങ്ങനെയാണ് എന്നുള്ളത്, എന്റെ വ്യക്തിത്വം, എന്റെ കുടുംബം അല്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് അദ്ദേഹത്തിന് അറിയാം. ഞങ്ങള്‍ രണ്ടുപേരും പക്വത ഉള്ള ആളുകളാണ്. അത് മനസ്സിലാക്കി മുന്നോട്ടു ജീവിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ എന്റെ അടുത്ത് അത് ഇടരുത് ഇത് ഇടരുത് അങ്ങനെയൊന്നും പറയില്ല.’
‘പക്ഷേ എനിക്കറിയാം പുള്ളിക്കാരന് എന്താണ് ഇഷ്ടമുള്ളതെന്നും ഒക്കെ. ഞാന്‍ അതനുസരിച്ച് മുന്നോട്ടു പോകും. ഇക്ക അങ്ങനെ ക്യാമറ ഫേസ് ചെയ്യുന്ന ഒരു വ്യക്തിയല്ല. നമ്മള് എന്തെങ്കിലും പറയാന്‍ പറയുമ്പോള്‍ ആ യൂട്യൂബ് വീഡിയോയുടെ താഴെ ഒരുപാട് ആളുകള്‍ പറയാറുണ്ട്, പുള്ളിക്കാരന് എന്തോ ഒരു ഇഷ്ടമില്ലാതെ വന്നതുപോലെ ഉണ്ട് എന്ന്, എന്താണ് എല്ലാം റിജക്റ്റ് ചെയ്യുന്നത് എന്ന്. പക്ഷേ അതിന്റെ അടിയില്‍ വേറെ കുറെ കമന്റ്സ് ഉണ്ടായിരുന്നു. ഇങ്ങനത്തെ വ്യക്തികളാണ് ശരിക്കും ജനുവിന് എന്ന്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നത്. എന്റെ പ്രഗ്നന്‍സിയില്‍ ആയിക്കോട്ടെ എന്ത് കാര്യം പറഞ്ഞാലും ഇക്ക സാധിച്ചു തരും. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറും അതേയുളളു. പക്ഷേ ഇക്കയ്ക്ക് അങ്ങനെ വരാനോ സംസാരിക്കാനോ ഒന്നും ഒരു ബുദ്ധിമുട്ടുമില്ല. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.’ ഷംന കാസിം പറഞ്ഞു.