മുഖകാന്തി വർദ്ധിപ്പിക്കാനും മുഖത്തിലെ കരുവാളിപ്പ് മാറാനും നിറം വർദ്ധിപ്പിക്കാനുമൊക്കെ വിവിധ തരത്തിലുള്ള ക്രീമുകളും ഫേസ്‌പാക്കുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ക്രീമുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ആരും ശ്രദ്ധിക്കാറില്ല. ഇങ്ങനെുള്ള
കെമിക്കലുകളുടെ അമിത ഉപയോഗം ചർമ്മത്തിന് ദോഷങ്ങൾ ഉണ്ടാക്കും. എന്നാൽ കരുവാളിപ്പ് മാറ്റി മുഖത്തെ തിളക്കം വീണ്ടെടുക്കാനുള്ള മാർഗം നമ്മുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്.
കരുവാളിപ്പ് മാറാനുള്ള ഈ പൊടിക്കൈയ്ക്ക് വേണ്ടത് ഒരു തക്കാളിയാണ്. മുഖചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നത് മാത്രമല്ലാതെ കുളിർമ നൽകാനും തക്കാളിയ്ക്ക് കഴിയും. ആദ്യമായി ഒരു തക്കാളി എടുത്ത് രണ്ടായി മുറിക്കുക ഒരു തക്കാളി പീസിലേക്ക് കുറച്ച് പഞ്ചസാരയും തേനും ചേർത്ത് മുഖത്ത് നന്നായി സ്ക്രബ് ചെയ്യുക. അഞ്ച് മിനിറ്റ് സ്ക്രബ് ചെയ്ത ശേഷം മുഖം നന്നായി കഴുകുക. ശേഷം അടുത്ത തക്കാളി പീസ് എടുത്ത് മുൾട്ടാണി മിട്ടി, മഞ്ഞൾ , കോഫി പൗഡർ എന്നിവ ചേർത്ത് മുഖത്ത് സ്ക്രബ് ചെയ്യുക, 10 മിനിറ്റ് വെച്ച ശേഷം കഴുകി കളയാവുന്നതാണ്
നിങ്ങളുടെ മുഖത്തിന് മുൻപില്ലാത്ത പ്രസന്നത കൈവന്നതായി ഈ പൊടിക്കൈ പ്രയോഗിച്ച ശേഷം അനുഭവിച്ചറിയാവുന്നതാണ്.
content highlight:tomato-for-face-beauty