Celebrities

‘കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങള്‍ ജീവിതത്തില്‍ കുറവാണ്; അങ്ങനെയുള്ള കുറേ സന്തോഷങ്ങള്‍ നഷ്ടമായിട്ടുണ്ട്’;ഉർവശി | urvashi about family

മോന്‍ ജനിച്ച ശേഷം അവന്റെ അവധി സമയങ്ങളില്‍ ഞാന്‍ എങ്ങും പോകാറില്ല

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിമാർ എന്നൊരു കണക്കെടുത്താൽ അതിൽ മുൻപന്തിയിൽ കാണും ഉർവശി. അത്രത്തോളം മലയാളികളുടെ മനസിനെ സ്വാധീനിക്കാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങൾ തുട‌രെ തുടരെ വന്നതോടെ തന്റെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. രസകരമായി സംസാരിക്കുകയും ഇടയ്ക്ക് ചെറുതായി ദേഷ്യപ്പെടുകയും ചെയ്യുന്ന ഉർവശിയെ ആണ് പൊതുവേദികളിലും പ്രൊമോഷൻ പരിപാടികളിലും കാണാൻ സാധിക്കുക. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പ്രകൃതക്കാരി കൂടിയാണ് താരം.

ഇപ്പോഴിതാ താര ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വ്വശി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി മനസ് തുറന്നത്. സെലിബ്രിറ്റി പദവി കാരണം ജീവിതത്തില്‍ എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വ്വശി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”സമയം പ്രധാനമാണെന്ന വിചാരത്തിലാണ് ജീവിക്കുന്നത്. മോന്‍ ജനിച്ച ശേഷം അവന്റെ അവധി സമയങ്ങളില്‍ ഞാന്‍ എങ്ങും പോകാറില്ല. മകള്‍ ചെറുതായിരുന്നപ്പോള്‍ ലൊക്കേഷനുകളിലേക്ക് അവളേയും കൂടെക്കൂട്ടിയിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങള്‍ ജീവിതത്തില്‍ കുറവാണ്. എപ്പോഴും തിരക്കിലായിരുന്നു. എന്റെ ചേച്ചിമാരുടെ കല്യാണങ്ങള്‍ക്കു പോലും തലേന്ന് രാത്രി ഏറെ വൈകി വീട്ടില്‍ ചെന്നുകയറിയ ആളാണ് ഞാന്‍. അങ്ങനെയുള്ള കുറേ സന്തോഷങ്ങള്‍ നഷ്ടാമയിട്ടുണ്ട്.” എന്നാണ് ഉര്‍വ്വശി പറയുന്നത്.

സ്വകാര്യതയുടെ നഷ്ടമാണ് ഏറ്റവും വലിയ വിഷമം. ശാന്തമായി ഒരമ്പലത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും പലപ്പോഴും കഴിയാറില്ല. ആരുടേയും തെറ്റല്ല. ആളുകള്‍ അവരുടെ സ്‌നേഹം തെറ്റല്ല. ആളുകള്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണല്ലോ എന്നും താരം പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്കെതിരേയും താരം ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

”മറ്റൊരാളുടെ സ്വാകാര്യതയിലേക്ക് എത്തി നോക്കുന്നത് അഭംഗിയാണെന്നുള്ള തിരിച്ചറിവ് പലര്‍ക്കും ഇല്ല. പല മാധ്യമങ്ങളും അതാണ് ചെയ്യുന്നത്. അറിയപ്പെടുന്ന നടന്മാരെപ്പറ്റി എന്തെങ്കിലും എഴുതാന്‍ അവര്‍ക്ക് ഭയമുണ്ട്. പക്ഷെ നടിമാരുടെ കാര്യത്തില്‍ അങ്ങനെയല്ല ഒരുകാലത്ത് ഇതൊക്കെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഔചിത്യമില്ലാത്ത പെരുമാറ്റം ആരുടെ ഭാഗത്തു നിന്നായാലും അലോസരപ്പെടുത്തും” എന്നാണ് താരം പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അഭിമുഖത്തില്‍ ഉര്‍വ്വശി സംസാരിക്കുന്നുണ്ട്. ”പുരുഷനും സ്ത്രീയും ഒന്നിച്ച് ജോലി ചെയ്യുന്ന എല്ലാ മേഖലയിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ട്. സിനിമയില്‍ അത് ശ്രദ്ധിക്കപ്പെടുന്നു. സിനിമ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമാണ്. അതു തന്നെയാണ് അതിന്റെ കാരണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഗുരുതരം തന്നെയാണ്. പദവി വഹിക്കുന്നവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെപ്പറ്റി തുറന്നു പറയാനുള്ള ധൈര്യം ചിലരെങ്കിലും നേടിയെടുത്തല്ലോ” എന്നാണ് ഉര്‍വ്വശി പറയുന്നത്.

അതേസമയം അഭിമാനത്തിന് മുറിവേല്‍പ്പിക്കുന്ന അനുഭവങ്ങള്‍ ആരില്‍ നിന്നുണ്ടായലും പ്രതികരിക്കണം. പല കാരണങ്ങളാല്‍ ഉടനടി പ്രതികരിക്കാന്‍ പറ്റാതെ വരാറുണ്ട് പലര്‍ക്കും. സുരക്ഷ പ്രധാനമാണ്. പണ്ടത്തേതു പോലെയല്ലല്ലോ, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ എപ്പോഴും കയ്യില്‍ ഉണ്ടാകുമല്ലോ. തനിച്ച് ഒരാളെ കാണേണ്ട ആവശ്യം വന്നാല്‍ ഇപ്പോള്‍ ഇവിടെ ഇന്നയാളുടെ റൂമിലാണ് എന്ന് വേണ്ടപ്പെട്ട ആരെയെങ്കിലും വിളിച്ചറിയിക്കേണ്ടതുണ്ടെന്നാണ് താരം പറയുന്നത്.

അതേസമയം പരാതികളുടെ നിജസ്ഥിതി മനസിലാക്കേണ്ടതും പ്രധാനമാണെന്നാണ് ഉര്‍വ്വശി പറയുന്നത്. വ്യാജപരാതികള്‍ ഇല്ലാതാകണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തലയുയര്‍ത്തി നടക്കണം. എല്ലാവരും കുറ്റവാളികളെ പോലെ നില്‍ക്കേണ്ടവരല്ല എന്നാണ് താരം പറയുന്നത്. എല്ലാം ഒന്ന് കലങ്ങുന്നു എന്നേയുള്ളൂ, ഈ മാറ്റം സ്ത്രീയ്ക്കും പുരുഷനും ഗുണം ചെയ്യും. എല്ലാം കലങ്ങിത്തെളിയുമെന്നും ഉര്‍വ്വശി പറയുന്നു.

content highlight: urvashi about family