Celebrities

‘എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് തോന്നുന്നു; എന്നെ ആരും അറിയിച്ചിട്ടില്ല’; നഷ്ട പരിഹാര കേസിനെപ്പറ്റി മിയ | miya-george-responds-to-fake-news

ടെലിവിഷനിലൂടെയാണ് മിയ ജോര്‍ജിന്റെ കരിയര്‍ ആരംഭിക്കുന്നത്

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് മിയ ജോര്‍ജ്. പ്രത്യേക അഭിനയ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സിനിമയില്‍ മിയക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷവും അമ്മയായതിന് ശേഷവുമെല്ലാം അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് മിയ.

സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളുടെ ഇരയായി മാറിയിരിക്കുകയാണ് മിയ ജോര്‍ജ്. പലപ്പോഴും ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ താരങ്ങള്‍ക്കെതിരെ പ്രചരിക്കാറുണ്ട്. വസ്തുതകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ വ്യാജ വാര്‍ത്തകള്‍ ലോകം ചുറ്റിക്കഴിഞ്ഞിട്ടുണ്ടാകും എന്നതിനാല്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.

ടെലിവിഷനിലൂടെയാണ് മിയ ജോര്‍ജിന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഒരു സ്‌മോള്‍ ഫാമിലിയായിരുന്നു ആധ്യ സിനിമ. തുടര്‍ന്ന് ഡോക്ടര്‍ ലവ്, ചേട്ടായീസ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, വിശുദ്ധന്‍, മെമ്മറീസ് അനാര്‍ക്കലി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച് സജീവമായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് മിയ ജോര്‍ജ്. തലവന്‍ ആണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജയ് മഹേന്ദ്രനിലൂടെ വെബ് സീരീസിലും എത്തിയിരിക്കുകയാണ് മിയ.

ടെലിവിഷനിലും സജീവമാണ് മിയ. ഡാന്‍സ് റിയാലിറ്റി ഷോകളിലും മറ്റും വിധി കര്‍ത്താവായി തിളങ്ങിയിട്ടുണ്ട് മിയ. കിടിലം, എന്റെ അമ്മ സൂപ്പറാ, ഡാന്‍സ് കേരള ഡാന്‍സ് തുടങ്ങിയ ഷോകളിലെ വിധികര്‍ത്താവായിരുന്നു മിയ ജോര്‍ജ്. ബിഗ് ബെന്‍ ആണ് മിയയുടെ പുതിയ സിനിമ.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മിയ ജോര്‍ജ്. മിയയ്‌ക്കെതിരെ കറി പൗഡര്‍ കമ്പനിയുടെ ഉടമ പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്ത. തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കേസ് നല്‍കുകയായിരുന്നു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിന് പിന്നാലെ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയ ജോര്‍ജ്.

തന്നെക്കുറിച്ചുള്ള വാര്‍ത്ത പങ്കിട്ടു കൊണ്ടായിരുന്നു മിയയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മിയയുടെ പ്രതികരണം. ‘കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കേസ് ഫയല്‍ ചെയ്തത്.’ എന്ന ഭാഗം പങ്കിട്ടുകൊണ്ടായിരുന്നു മിയ പ്രതികരിച്ചത്. ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് മിയ ജോര്‍ജ് പറയുന്നത്.

”എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഞാന്‍ അറിവില്ല. എന്നെ ആരും അറിയിച്ചിട്ടുമില്ല. ആദ്യം തന്നെ പറയട്ടെ, ഈ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? രണ്ടാമതായി, എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയല്ലാതെ. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്ക് യാതൊരു ധാരണയുമില്ല” എന്നാണ് മിയ പറയുന്നത്.

content highlight: miya-george-responds-to-fake-news