Celebrities

‘ഇപ്പോഴും നാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്; ആളുകള്‍ അഭിനയിക്കുന്നുണ്ട്’; മലയാളം ഇന്‍ഡസ്ട്രി ഒരിക്കലും ഇല്ലാതാവില്ലെന്ന് ഷംന കാസിം | shamna kasim

അമ്മയില്‍ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല

തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മലയാളികൾക്ക് അവളെന്നും ഷംന കാസിമാണ്. മലയാള സിനിമ നടിയെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടെങ്കിലും നർത്തകി എന്ന നിലയിൽ ഷംന എന്നും ഓർക്കപ്പെടും. മലയാള നടിയാണെങ്കിലും തെലുങ്ക് സിനിമയാണ് ഷംന കാസിമിന് രാശിയായത്. തെലുങ്കില്‍ പൂര്‍ണ എന്ന പേരില്‍ നിരവധി നായിക വേഷം നടിയ്ക്ക് ലഭിച്ചു. അടുത്തിടെ മഹേഷ് ബാബുവിന്റെ സിനിമയില്‍ ‘ഗുണ്ടൂര്‍ കരം’ എന്ന ചിത്രത്തില്‍ നൃത്തം ചെയ്ത് ഷംന പ്രേക്ഷക പ്രശംസ നേടിയിരുന്നു.

നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ഷംന കാസിം. കുട്ടിക്കാലം മുതലേ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന നടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന ആദ്യമായി അഭിനയിക്കുന്നത്. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട് പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി.

മലയാളത്തിന് പുറമേ തെലുങ്കിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോട് കൂടിയാണ് ഷംന നായികയായി വളരുന്നത്. പിന്നെ തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ നടി സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു.

ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് പറയുകയാണ് ഷംന ഇപ്പോൾ. താന്‍ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണ്. അമ്മയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു. ദുബായില്‍ തന്റെ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷംന. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മോശമാണെങ്കിലും എല്ലാം നല്ലതായി മാറുമെന്ന പ്രതീക്ഷയും ഷംന പങ്കുവച്ചു.

‘അമ്മയില്‍ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ അമ്മയുടെ അംഗം തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദുഃഖമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും ദുഃഖമുണ്ട്. കാരണം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാര്‍ത്ഥിക്കാം” എന്നാണ് ഷംന പറയുന്നത്.

അതേസമയം ഇങ്ങനെ ഒരു കാര്യം കൊണ്ട് മലയാളം ഇന്‍ഡസ്ട്രി ഒരിക്കലും ഇല്ലാതാവുകയൊന്നും ഇല്ല എന്നും ഷംന പറഞ്ഞു.
ഇപ്പോഴും നാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആളുകള്‍ അഭിനയിക്കുന്നുണ്ട്. ഇനിയും അഭിനയിക്കാന്‍ കുട്ടികള്‍ വരും. അപ്പോള്‍ അതിനുള്ള മാറ്റങ്ങളാണ് ഇതൊക്കെ എന്നും താരം പറഞ്ഞു. സിനിമയില്‍ എന്നെക്കാള്‍ ഒരുപാട് സീനിയര്‍ ആയിട്ടുള്ള എക്സ്പീരിയന്‍സ് ഉള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവരൊക്കെയാണ് ഇതില്‍ കുറച്ചുകൂടി മുന്‍കൈയെടുത്തിട്ട് എല്ലാം നല്ലതിന് വേണ്ടി ആക്കേണ്ടത് എന്നും ഷംന അഭിപ്രായപ്പെട്ടു.

അമ്മയായകുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷംന തെലുങ്ക് സിനിമയിലൂടെ തിരികെ വന്ന് കയ്യടി നേടിയിരുന്നു. മറ്റ് ഭാഷകളിലും സജീവമാണ് ഷംന കാസിം. അഭിനയത്തിന് പുറമെ നൃത്തത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഷംന കാസിം. പ്രസവത്തിന് പിന്നാലെ ഗാന രംഗത്തില്‍ നൃത്തം ചെയ്ത് ഷംന കാസിം ആരാധകരെ ഞെട്ടിച്ചിരുന്നു.

cntent highlight: shamna-kasim-says-she-was-rejected-from-movies