ഉച്ചയൂണിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്, തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകകൾ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകുക. ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി ചതച്ച ഉള്ളി-മുളക് മിക്സ് ചേർക്കുക. അർദ്ധസുതാര്യമാകുന്നതുവരെ വഴറ്റുക. ശേഷം ഉപ്പ് ചേർക്കുക. ശേഷം തീ കുറച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കുക. മണം മാറുന്നത് വരെ വഴറ്റുക. ഇനി കിഴങ്ങ് കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് ഇളക്കുക. നന്നായി അടച്ച് ഇടയ്ക്കിടെ ഇളക്കി 10 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. ശേഷം കടായി തുറന്ന് ഉരുളകിഴങ്ങ് കാരമലൈസ് ആകുന്നത് വരെ വറുത്ത് വറുത്തു കോരുക. വളരെ രുചികരവും എളുപ്പമുള്ളതുമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി വിളമ്പാൻ തയ്യാർ.