Kerala

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രതി പി.പി ദിവ്യ കീഴടങ്ങിയേക്കും

ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്. 15 ദിവസത്തിന് ശേഷമാണ് മുൻകൂർ ജാമ്യ ഹർജിയിൽ വിധി വന്നത്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. മുൻകൂർ ജാമ്യാപേക്ഷ തളളിയതിനാൽ കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സാധ്യത. നിലവിൽ സിപിഎമ്മിന്റെ സഹായം ദിവ്യക്ക് ലഭിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ദിവ്യക്ക് നാണക്കേടുണ്ടാക്കാൻ പൊലീസും നോക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പ്രതികരിച്ചത്. പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്. 15 ദിവസത്തിന് ശേഷമാണ് മുൻകൂർ ജാമ്യ ഹർജിയിൽ വിധി വന്നത്.