Celebrities

സമൂഹവിവാഹ വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; കരുതലായി മമ്മൂട്ടി

സ്‌നേഹത്തിന്റെ പ്രതീകം

കൊച്ചിയില്‍ സമൂഹ വിവാഹത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തി ശ്രുതി. ചടങ്ങില്‍ അതിഥിയായി എത്തിയ മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് സമ്മാനവും ശ്രുതി ഏറ്റുവാങ്ങി. എറണാകുളത്ത് 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു വിവാഹം ശ്രുതിയുടെയും ജന്‍സന്റെയുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തില്‍ ജെന്‍സന്‍ മരിക്കുകയായിരുന്നു.

നടന്‍ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് സംഘാടകര്‍ ശ്രുതിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കൂടാതെ അവര്‍ക്കായി നമ്മള്‍ അന്ന് കരുതി വെച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം എന്ന് മമ്മൂട്ടി ട്രൂത്ത് ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ സമതിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തുക മമ്മൂട്ടി തന്നെ ശ്രുതിയെ ഏല്‍പ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ‘ട്രൂത്ത് മാംഗല്യം’ വേദിയില്‍ വെച്ച് ശ്രുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂക്ക പറഞ്ഞത് ഇങ്ങനെയായിരുന്നു.