പ്രേമം എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക നടിയാണ് സായ് പല്ലവി. ഇപ്പോള്‍ വലിയ ഫാന്‍ബേസ് ഉള്ള നടികൂടിയാണ് സായ് പല്ലവി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ സായ് പല്ലവി ഇപ്പോള്‍ നായികയായി എത്തുന്നുണ്ട്. താരത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഒരു കുട്ടി എന്ന ഇമേജാണ് സായ് പല്ലവിക്ക് ആരാധകര്‍ നല്‍കുന്നത്.
ദീപാവലിക്ക് റിലീസിന് എത്തുന്ന അമരന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് സായ് പല്ലവി ഇപ്പോള്‍. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകനായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതാ നടിക്കതിരെ സൈബര്‍ ാക്രമണം രൂക്ഷമായിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞ ചില കാര്യങ്ങളാണ് ഇതിന് കാരണമായി വിമര്‍ശകര്‍ പറയുന്നത്.
റിലീസിന് തയ്യാറെടുത്തിരിക്കുന്ന അമരന്‍ എന്ന ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിമര്‍ശകര്‍. അതോടൊപ്പം തന്നെ രാമായണം എന്ന സിനിമയില്‍ നിന്ന് സായ് പല്ലവിയെ ഒഴിവാക്കണമെന്നുളള ആവശ്യവും ശക്തമാണ്. രാമായണം സിനിമയില്‍ സീതയായി എത്തുന്നത് സായ് പല്ലവി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ പ്രസ്താവനയ്ക്ക് അഭിമുഖം ഇറങ്ങിയ സമയത്ത് നിരവധി സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ വീണ്ടും സൈബര്‍ ഇടത്തില്‍ കുടുങ്ങിയിരിക്കുകയാണ് താരം.
ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് അഭിമുഖത്തില്‍ സായ് പല്ലവി അന്ന് പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞു. നക്‌സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു നടിയുടെ ഈ പരാമര്‍ശം.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് ചര്‍ച്ചയായതിനെ തുടര്‍ന്ന് സായ് പല്ലവി തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. താന്‍ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും സായ് പല്ലവി പറഞ്ഞു.