Celebrities

പിതാവ് ആ സമയത്ത് സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങി, ഞാന്‍ പഠനം നിര്‍ത്തി നാട്ടിലേക്ക് പോന്നു’: അഭിഷേക് ബച്ചന്‍

പിതാവിനൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി

ബോളിവുഡിന്റെ ബിഗ്ബി ആണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന്റെ താര കുടുംബത്തെ ഹിന്ദി പ്രേക്ഷകര്‍ക്ക് പുറമേ എല്ലാ സിനിമ പ്രേമികളും ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ബച്ചന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് എന്നും താല്‍പ്പര്യമായിരുന്നു. ഇപ്പോള്‍ ഇതാ അഭിഷേക് ബച്ചന്‍ അമിതാഭ് ബച്ചന്റെ പഴയകാല ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്

‘ഞാന്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്തെക്കുറിച്ച് പറയാം. ആ സമയത്ത് പിതാവ് സാമ്പത്തികമായി മോശം അവസ്ഥയിലൂടെ പോകുകയായിരുന്നു. അതുമൂലം എനിക്ക് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരുനേരത്തെ ഭക്ഷണത്തിന് വഴി കണ്ടെത്തുമെന്ന് അറിയാതെ കഷ്ടപ്പെടുമ്പോള്‍ എനിക്ക് എങ്ങനെ ബോസ്റ്റണില്‍ പഠനം തുടരാന്‍ കഴിയും. വീട്ടിലെ അവസ്ഥ തീര്‍ത്തും മോശമായിരുന്നു ആ സമയത്ത്. അക്കാര്യം പിതാവ് തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്.

‘ആ സമയം പിതാവിനൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. ഞാന്‍ പിതാവിനെ വിളിച്ച് പഠനം നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. അദ്ദേഹത്തെ പറ്റാവുന്നത് പോലെ സഹായിക്കാമെന്ന് കരുതി. ഒന്നുമില്ലെങ്കില്‍ നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് അദ്ദേഹത്തിന് ആശ്വസിക്കാനെങ്കിലും കഴിയുമല്ലോ എന്നായിരുന്നു ചിന്ത.’ അഭിഷേക് ബച്ചന്‍ പറഞ്ഞു.