Celebrities

‘എന്നെ ഒരു നല്ല സിനിമയില്‍ നിന്ന് മാറ്റിയിട്ടുണ്ട്, അതിന് അവര്‍ എന്നോട് ഒരു കാരണവും പറഞ്ഞു’: ഷംന കാസിം

അതിനെക്കുറിച്ച് മലയാളം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് തീരുമാനിക്കാം

സിനിമ പ്രേമികളുടെ പ്രിയതാരമാണ് നടി ഷംന കാസിം. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം വളരെയധികം സജീവമാണ് ഇപ്പോള്‍. വിവാഹത്തിനും അമ്മയായതിനും ശേഷം ഷംന കാസിം നടത്തിയ തിരിച്ചുവരവ് വലിയ വാര്‍ത്തയായിരുന്നു. ആരാധകര്‍ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഇപ്പോള്‍ ഇതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും മലയാള സിനിമയില്‍ താന്‍ എന്തുകൊണ്ട് സജീവമാകുന്നില്ല എന്നതിനെപ്പറ്റിയും ഷംന കാസിം സംസാരിക്കുകയാണ്.

‘അന്ന് ഞാന്‍ സിനിമയ്ക്ക് വേണ്ടി ഡാന്‍സ് നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഡാന്‍സും ഉണ്ടാവില്ല ഇന്നെനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ സിനിമയും ഉണ്ടാവില്ലായിരുന്നു. ഡാന്‍സ് ചെയ്തിട്ട് എനിക്ക് സിനിമ കിട്ടുന്നില്ലെങ്കില്‍ അത് അവരെ ബാധിക്കുന്ന കാര്യം മാത്രമാണ്. ഇപ്പോള്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് എനിക്കിപ്പോള്‍ അങ്ങനെ കഥാപാത്രങ്ങള്‍ ഒന്നും വന്നിട്ടില്ല. ഒരു ക്യാരക്ടര്‍ ചെയ്യാന്‍ ഞാന്‍ ചേരും എന്നുള്ള കാര്യം അവര്‍ക്ക് തോന്നണ്ടേ. അവര്‍ക്ക് അങ്ങനെ തോന്നുകയാണെങ്കില്‍ അവര്‍ വിളിക്കുമായിരിക്കും.’

‘പക്ഷേ എന്നാലും എനിക്ക് എപ്പോഴും ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോഴും ഞാന്‍ തെലുങ്കിലും തമിഴിലും നല്ല പ്രോജക്ട് ചെയ്യുന്നുണ്ട്. നല്ല സിനിമയുടെ ഭാഗമാകാറുണ്ട്. വലിയ സംവിധായകരോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. പക്ഷേ എനിക്കിപ്പോഴും ഉള്ള ഒരു ചോദ്യം എന്തുകൊണ്ടാണ് എന്നെ മലയാളത്തില്‍ വിളിക്കാത്തത് എന്നാണ്. അതിനെക്കുറിച്ച് മലയാളം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് തീരുമാനിക്കാം. പക്ഷേ ഞാന്‍ മോഹന്‍ലാല്‍ സാറിന്റെയും മമ്മൂക്കയുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്നാല്‍ പോലും എനിക്ക് എന്റെ ചോദ്യത്തിനുള്ള ഉത്തരം അറിയില്ല. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് ഒരുപാട് ഷോസ് ചെയ്യുമായിരുന്നു.അപ്പോള്‍ എന്നോട് കുറച്ച് ആളുകള്‍ പറഞ്ഞു, തുറന്നു പറയുകയാണെങ്കില്‍ എന്നെ ഒരു നല്ല സിനിമയില്‍ നിന്ന് മാറ്റിയിട്ടുണ്ട് കാരണം ഞാന്‍ ഒരുപാട് ഷോസ് ചെയ്യുന്നതുകൊണ്ട്. അങ്ങനെയാണ് അന്ന് അവര്‍ പറഞ്ഞ ഒരു കാരണം.’

‘കുടുംബ ജീവിതത്തെക്കുറിച്ചും ഷംന കാസിം സംസാരിച്ചു. ‘ എന്റെ സിനിമകള്‍ ഒന്നും ഇക്ക കാണാത്തതുകൊണ്ട് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇക്കയ്ക്ക് അറിയാമായിരുന്നു ഞാന്‍ തെലുങ്കില്‍ ചെയ്യുന്നതെല്ലാം സാരി അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്നുള്ള ഒരു ഇമേജ് പോലെ ആയിരുന്നു എന്നത്. അതുകൊണ്ട് ഇക്കയുടെ ഭാഗത്ത് അങ്ങനെയുള്ളൂ. അദ്ദേഹത്തിന് അറിയാം ഞാന്‍ എങ്ങനെയാണ് എന്നുള്ളത്, എന്റെ വ്യക്തിത്വം, എന്റെ കുടുംബം അല്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് അദ്ദേഹത്തിന് അറിയാം. ഞങ്ങള്‍ രണ്ടുപേരും പക്വത ഉള്ള ആളുകളാണ്. അത് മനസ്സിലാക്കി മുന്നോട്ടു ജീവിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ എന്റെ അടുത്ത് അത് ഇടരുത് ഇത് ഇടരുത് അങ്ങനെയൊന്നും പറയില്ല. പക്ഷേ എനിക്കറിയാം പുള്ളിക്കാരന് എന്താണ് ഇഷ്ടമുള്ളതെന്നും ഒക്കെ. ഞാന്‍ അതനുസരിച്ച് മുന്നോട്ടു പോകും.’

‘ഇക്ക അങ്ങനെ ക്യാമറ ഫേസ് ചെയ്യുന്ന ഒരു വ്യക്തിയല്ല. നമ്മള്‍ എന്തെങ്കിലും പറയാന്‍ പറയുമ്പോള്‍ ആ യൂട്യൂബ് വീഡിയോയുടെ താഴെ ഒരുപാട് ആളുകള്‍ പറയാറുണ്ട്, പുള്ളിക്കാരന്‍ എന്തോ ഒരു ഇഷ്ടമില്ലാതെ വന്നതുപോലെ ഉണ്ട് എന്ന്, എന്താണ് എല്ലാം റിജക്റ്റ് ചെയ്യുന്നത് എന്ന്. പക്ഷേ അതിന്റെ അടിയില്‍ വേറെ കുറെ കമന്റ്സ് ഉണ്ടായിരുന്നു. ഇങ്ങനത്തെ വ്യക്തികളാണ് ശരിക്കും ജനുവിന്‍ എന്ന്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നത്. എന്റെ പ്രഗ്നന്‍സിയില്‍ ആയിക്കോട്ടെ എന്ത് കാര്യം പറഞ്ഞാലും ഇക്ക സാധിച്ചു തരും. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറും അതേയുളളു. പക്ഷേ ഇക്കയ്ക്ക് അങ്ങനെ വരാനോ സംസാരിക്കാനോ ഒന്നും ഒരു ബുദ്ധിമുട്ടുമില്ല. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.’ ഷംന കാസിം പറഞ്ഞു.