Celebrities

‘എനിക്ക് വരുന്ന സിനിമകളുടെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് മറ്റൊരാളാണ്, എല്ലാം സംവിധായകന്റെ വിഷനാണ്’: അഭിനയ

എല്ലാവരുടെയും കഴിവ് മാത്രം നമ്മള്‍ നോക്കിയാല്‍ മതി

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ നായികയാണ് അഭിനയ. ജന്മനാ കേള്‍വി ശേഷിയും സംസാരശേഷിയും ഇല്ലാത്ത ആളാണ് അഭിനയ. എന്നാല്‍ തന്റെ അഭിനയത്തില്‍ അതൊന്നും പ്രകടമാകാറേയില്ല. വളരെ മികച്ച പ്രതികരണമാണ് അഭിനയയുടെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ താന്‍ എങ്ങനെയാണ് ഒരു സിനിമ ചൂസ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘ആദ്യം എന്റെ സഹോദരനാണ് സഹോദരനാണ് സ്‌ക്രിപ്റ്റ് എല്ലാം കേള്‍ക്കുന്നത്. അതില്‍ എനിക്ക് എന്തുമാത്രം പെര്‍ഫോം ചെയ്യാനുണ്ട്, അത് എന്റെ കരിയറില്‍ എനിക്ക് നല്ലതായിരിക്കോ എന്നുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് എന്റെ ബ്രദര്‍ ആണ്. അതിനുശേഷം സഹോദരനാണ് എനിക്ക് ഇതിനെക്കുറിച്ച് പറഞ്ഞു തരുന്നത്. നല്ല സ്‌ക്രിപ്റ്റ് ആണെങ്കില്‍ സഹോദരന്‍ എന്നോട് പറയും. അത് കഴിഞ്ഞ് അച്ഛനോടും പറയും. പിന്നെ കുടുംബത്തില്‍ എല്ലാവരോടും ഞങ്ങള്‍ ഇതിനെക്കുറിച്ച് ഡിസ്‌കസ് ചെയ്യും. അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത്, എന്റെ ഡയലോഗ്‌സ് ആണ്. ഡയലോഗ് ടീം എല്ലാവരും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അവരൊക്കെ എല്ലാവരും കൂടെ ഇരുന്നിട്ട് നോക്കും.’

‘എന്നിട്ട് അവര്‍ പറഞ്ഞുതരും ഇതില്‍ ഇതൊക്കെ എങ്ങനെയാണ് എക്‌സ്പ്രസ് ചെയ്യേണ്ടത് എന്ന്. ഇമോഷന്‍ എങ്ങനെ വരണം എന്നുള്ളതിനെ കുറിച്ച് ഒക്കെ വ്യക്തമായി പറഞ്ഞുതരും. ഇപ്പോള്‍ ചെറിയ ഡയലോഗ് ഒക്കെ ആണെങ്കില്‍ നമുക്ക് കുഴപ്പമില്ല. പക്ഷേ വലിയ നീളമുള്ള ഡയലോഗുകള്‍ ഒക്കെ ആണെങ്കില്‍ ഒരു ദിവസം മുന്‍പ് തന്നെ തരും. അത് വെച്ചിട്ട് ഞാന്‍ പ്രാക്ടീസ് ചെയ്യും. അങ്ങനെയാണ് ഞാന്‍ ചെയ്യാറ്. സിനിമയിലെ സംവിധായകര്‍ നമുക്ക് സ്‌ക്രിപ്റ്റ് തരുന്ന സമയത്ത് അവരുടെ സൈഡില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും എനിക്ക് ചെയ്തു തരാറുണ്ട്. ഇപ്പോള്‍ ഡഫ് ആയിട്ടുള്ള ഒരാളെ നമ്മള്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല, അല്ലെങ്കില്‍ വേറെ ഏതെങ്കിലും ഒരു ഡിസബിലിറ്റി ഉള്ള ആളുകള്‍ ആണെങ്കില്‍ പോലും മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. ശരിക്കും എല്ലാവരും ഒന്നാണ്. എല്ലാവരുടെയും കഴിവ് മാത്രം നമ്മള്‍ നോക്കിയാല്‍ മതി.’

‘ഒരു സ്‌ക്രിപ്റ്റ് നമ്മുടെ കൈയ്യില്‍ ഉണ്ട്. ഒരു ഡയറക്ടറിന് ഒരാള്‍ ഡിസേബിള്‍ ആണോ അല്ലയോ എന്നതല്ല, ആ ക്യാരക്ടര്‍ എന്ത് ഡിമാന്‍ഡ് ചെയ്യുന്നു എന്നതാണ് നമ്മള്‍ നോക്കേണ്ടത്. ഏത് ക്യാരക്ടര്‍ ആണ്, അത് ആര് ചെയ്യണം എന്നൊക്ക ഉളളത് തീരുമാനിക്കേണ്ടത്് ആക്ടേഴ്‌സ് അല്ല. അത് സംവിധായകന്റെ വിഷന്‍ ആണ്. ആരെ അതില്‍ ബെസ്റ്റ് ആയിട്ട് കാസ്റ്റ് ചെയ്യണം എന്നുള്ളത് തീരുമാനിക്കുന്നത് ഡയറക്ടര്‍ ആണ്.’

‘എനിക്ക് അമ്മ പറഞ്ഞുളള അറിവാണ്, ജനിച്ച സമയത്ത് ഞാന്‍ ഒരു കേള്‍വി ശക്തിയുള്ള കുട്ടിയാണ് എന്നാണ് അവര്‍ കരുതിയിരുന്നത്. പക്ഷേ ആറുമാസത്തിന് ശേഷം എന്തെങ്കിലും ശബ്ദം കേട്ടാല്‍ അതിന് പ്രതികരിക്കാനുള്ള സമയം കൂടുതലായിട്ട് ഞാന്‍ എടുക്കുന്നത് അമ്മ നോട്ടീസ് ചെയ്തു. എന്തെങ്കിലും സാധനങ്ങള്‍ നിലത്ത് വീഴുമ്പോഴോ അല്ലെങ്കില്‍ മറ്റ് ശബ്ദങ്ങള്‍ക്കോ ഒന്നും പ്രതികരിക്കാതെ വന്നപ്പോഴാണ് അമ്മ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.’

‘തുടര്‍ന്ന് ചെക്കിങ് ഒക്കെ നടത്തി. അങ്ങനെയാണ് ഞാന്‍ ഡഫ് ആണെന്ന് മനസ്സിലായത്. നെര്‍വ് ഇഷ്യൂസ് ഉള്ളതുകൊണ്ടാണ് എനിക്ക് ബധിരത വന്നത്. ശരീരികമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടറെ സ്ഥിരമായി കണ്ടതോടെ ട്രീറ്റ്മെന്റ് എടുക്കാന്‍ തുടങ്ങി. അങ്ങനെ ബെറ്ററായി വന്നതാണ്.’ അഭിനയ പറഞ്ഞു.