Celebrities

‘ ജയറാമിന് ഒന്നുമറിയില്ല, ദിലീപ് കാണിക്കുന്നതൊക്കെ ജയറാം കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നമായത്’: രാജസേനന്‍

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനന്‍. രാജസേനന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഇതാ അദ്ദേഹം ജയറാമിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ നിലനില്‍ക്കാന്‍ ഇനി ഒരാള്‍ വരില്ല. അഞ്ചുവര്‍ഷം ഒക്കെ ആയിരിക്കും ഇനി ഒരാള്‍ക്ക് ലഭിക്കുന്നത്. കാരണം അതിനുള്ള ടാലന്റ് മാത്രമേ അവരില്‍ കാണുന്നുള്ളൂ. അവര്‍ക്ക് അതിനെക്കുറിച്ച് നല്ല പോലെ അറിയാം. കാരണം അവര്‍ ഒരുപാട് സെലക്ടീവ് ആകുന്നു പിന്നെ അവര്‍ക്ക് ടെന്‍ഷന്‍ ആണ്. ഒരുപക്ഷേ ലാലിനും മമ്മൂട്ടിക്കും ഒന്നും അങ്ങനെ വലിയ ടെന്‍ഷന്‍ ഇല്ല. കാരണം അവര്‍ റിയലി ടാലന്റഡ് ആണ്. അത് കഴിഞ്ഞാല്‍ പിന്നെ നമുക്ക് എടുക്കാം ജയറാം. ടാലെന്റഡ് ആണ്. പിന്നെ ദിലീപ് വളരെ ടാലെന്റഡ് ആണ്. ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ് മറ്റു നടന്മാര്‍ക്കോ ആര്‍ക്കുമില്ലാത്ത ഒരു കാര്യമുണ്ട്, മാര്‍ക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല.’

‘എനിക്ക് തോന്നുന്നത് ദിലീപിനെ കണ്ടിട്ടാണ് പിന്നീട് പില്‍ക്കാലത്ത് ലാലും മമ്മൂട്ടിയും ഒക്കെ സെല്‍ഫ് മാര്‍ക്കറ്റിംഗ് പഠിച്ചത്. പക്ഷേ അതില്‍ ജയറാമിന് മാത്രം ഒരബദ്ധം പറ്റി ഈ ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നമായത്. ദിലീപിന് സിനിമയുടെ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് ശക്തമായ അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ചുനില്‍ക്കുന്നത്. നമ്മള്‍ എടുത്താല്‍ മനസ്സിലാകും ദിലീപിന്റെ ചില സിനിമകള്‍ ഒക്കെ വളരെ മോശമാണെങ്കില്‍ പോലും ദിലീപ് അത് മാര്‍ക്കറ്റ് ചെയ്യും. പിന്നെ ഒരു ഓടുന്ന സിനിമയുടെ ഘടകങ്ങളെ കുറിച്ച് ദിലീപിന് നല്ലപോലെ അറിയാം. ജയറാമിന് ഇത് ഒന്നുമറിയില്ല. ജയറാമാം മലയാളത്തില്‍ തന്നെ നിരസിച്ചിട്ടുള്ള സിനിമകള്‍ ഉണ്ട്. അവയൊക്കെ പിന്നീട് ഹിറ്റുകള്‍ ആയിരുന്നു.’

‘ജയറാം തന്നെയാണ് ഇത് എന്നോട് പറഞ്ഞിട്ടുള്ളത്. തമിഴില്‍ പുള്ളി നിരസിച്ച രണ്ട് സിനിമകളുടെ പേര് ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ ഞെട്ടിപ്പോകും. ഒന്ന് കാതല്‍ കോട്ടൈ, ഒന്ന് ഭാരതി കണ്ണമ്മ. ഇത് ജയറാം തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. പുള്ളി നിരസിച്ചതാണ് എന്ന്. ആ സിനിമകളൊക്കെ ഭയങ്കര ഹിറ്റായിരുന്നു തമിഴില്‍. പിന്നെ മലയാളത്തില്‍ ഉണ്ട്, അത് ഞാന്‍ പറയുന്നില്ല. എല്ലാവര്‍ക്കും അറിയാം അത് ഏതൊക്കെയാണ് ആ സിനിമകള്‍ എന്ന്. ദിലീപ് ഒരു സിനിമയുടെ പല മേഖലകളിലും ഇടപെട്ട് ആ സിനിമയെ പരമാവധി നന്നാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. അതിനുള്ള സ്റ്റോറി സെന്‍സ് ഉള്ള ആളാണ് ദിലീപ്. ആ സ്റ്റോറി സെന്‍സ് ജയറാമില്‍ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ പലപ്പോഴും സ്റ്റോറിസ് സെലക്ട് ചെയ്യുന്നതില്‍ തെറ്റ് സംഭവിക്കാറുണ്ട്. അപകടം സംഭവിക്കാറുണ്ട്.’

‘സിനിമ എന്റെ തൊഴിലാണ്. പക്ഷേ എന്നു പറഞ്ഞ് എനിക്ക് താല്‍്പര്യമില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിന് വേണ്ടി സിനിമ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. എനിക്കത് ചെയ്യാന്‍ പറ്റില്ല. കാരണം നമ്മള്‍ ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുകയാണ്. പിന്നെ അങ്ങനെയുള്ള ഇന്‍ഫ്‌ളുവന്‍സ് എന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. ആരെങ്കിലും നമ്മളെ നിര്‍ബന്ധിച്ച്, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് ഒരു ആക്ടറും എന്റെ സിനിമയില്‍ അങ്ങനെ കൈകടത്തിയിട്ടില്ല. ഇനിയുള്ള സിനിമകളിലും അതാണ് ആഗ്രഹം. സ്വതന്ത്രമായിട്ട് ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.’

‘കാരണം അവിടെയാണ് ഞാന്‍ കംഫര്‍ട്ട് ആകുന്നത്. ഞാന്‍ നന്നായി പഠിച്ചതാണ് സിനിമയെ. പഠനം, അറിവ് എന്ന് പറയുന്നത് എപ്പോഴും മൂല്ല്യം ഉള്ള കാര്യമാണ്. അറിവ് ഒരിക്കലും നമുക്ക് ദോഷം വരുത്തില്ല എന്നതാണ് എന്റെ വിശ്വാസം. പിന്നെ നമ്മള്‍ കുറച്ച് സഞ്ചരിക്കുമ്പോള്‍ കാലത്തിന്റെ ഒഴുക്കിനെ കുറിച്ച് ഒന്ന് ശ്രദ്ധിക്കണം. ഒഴുക്കിന് അനുകൂലമായിട്ട് പോകണം എന്നല്ല, ഒഴുക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ മേക്കിങ്ങില്‍ ചെറിയ ഒരു ഇന്‍ഫ്‌ളുവന്‍സ് അതില്‍ നിന്നൊക്കെ കയറി വന്നാല്‍ അതും നല്ലതാണ്.’രാജസേനന്‍ പറഞ്ഞു.