ടെലിവിഷനില്‍ ബാലതാരമായി എത്തി പിന്നെ സിനിമകളിലൂടെ പ്രേക്ഷകപ്രിയങ്കരിയായ നടിയാണ് ശാലിന് സോയ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്തിടെ സ്വന്തമായി വീട് വാങ്ങിയ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘എന്നോട് ക്രഷ് ഉണ്ട് എന്ന് പറയുന്ന ആളുകളൊക്കെയുണ്ട്. പക്ഷെ അവര്‍ എന്നെ കണ്ട് കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോള്‍ തന്നെ അവരുടെ ക്രഷ് പോകും. സത്യമാണ് ഞാന്‍ പറയുന്നത്. എന്നോട് ചിലര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്കറിയാം, ഞാന്‍ ഭയങ്കരമായിട്ട് ഫ്രണ്ട് സോണ്‍ ആകുന്ന ഒരാളാണ്. ആദ്യമേ കയറി ബ്രോ എന്നൊന്നും വിളിക്കുന്നതല്ല. പക്ഷേ എങ്ങനെയൊക്കെയോ ബ്രോ ആയി പോകും. എന്റെ കൂടെ ആളുകള്‍ക്ക് ഫ്രണ്ട് ആയിട്ട് നില്‍ക്കാനാണ് ഇഷ്ടം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ തുറന്നു പറയില്ലേ. അങ്ങനെ ഓര്‍ത്ത് വെക്കാന്‍ പറ്റിയ ഫാന്‍ മൊമെന്റ് എന്നൊന്നുമില്ല.
കണ്ണകി എന്ന പടം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ തീയേറ്റര്‍ വിസിറ്റിന് പോയിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. അയാളുടെ കൈയ്യില്‍ ഇതേ ഉള്ളൂ എന്ന് പറഞ്ഞിട്ട് എനിക്ക് ഒരു അത്തര്‍ കൊണ്ടു തന്നു. അങ്ങനത്തെ അനുഭവം ഒക്കെ ഉണ്ടായിട്ടുണ്ട്. അല്ലാതെ കുട്ടി ഭയങ്കര സുന്ദരിയാണ്, എനിക്ക് ക്രഷ് തോന്നുന്നു, അങ്ങനെ ഒന്നും വന്നിട്ടില്ല. ഓരോ ക്യാരക്ടര്‍ കണ്ടിട്ടും പിന്നെ എന്നെ ചെറുപ്പം മുതലേ കാണുന്ന ആള്ക്കാരൊക്കൊ എന്നോട് സ്നേഹം മൂഡിലാണ് സംസാരിക്കുക. മറ്റേ മൂഡില്‍ അല്ല സംസാരിക്കുന്നത്.’
‘ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രാധാന്യമുള്ള ക്യാരക്ടര്‍ കിട്ടുന്നത്. അതും നായികയായിട്ട്. ഇപ്പോഴും എന്നെക്കുറിച്ച് എല്ലാവരും പറയുന്നത് തന്നെ മല്ലൂസിംഗിലെ കുട്ടി എന്നാണ്. പ്രണവ് മോഹന്‍ലാലിനോട് ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. എന്റെ പൊന്നളിയ ഞാനറിഞ്ഞിട്ടു കൂടിയില്ല. ഞാന്‍ കണ്ടിട്ടുണ്ട് പ്രണവിനെ. ചെന്നൈ കൊച്ചി ഫളൈറ്റില് വെച്ചാണ് പ്രണവിനെ ഞാന്‍ കണ്ടത്. പുള്ളിക്ക് ചൂസ് ചെയ്യാന്‍ പറ്റുന്ന ഒരു ലൈഫ് സ്റ്റൈല്‍ ഉണ്ടായിട്ടുപോലും പുള്ളി ഇങ്ങനെ ചെയ്യുന്നു. അതായത് എല്ലാവര്ക്കും ആഗ്രഹമുള്ള ഒരു ടൈപ്പ് ഓഫ് ലൈഫ് സ്റ്റൈല്‍. അത് മൂപ്പര് ചെയ്യുന്നു എന്ന് പറയുമ്പോള്‍ നമുക്ക് കൊള്ളാല്ലോ പരിപാടി എന്ന് തോനും. എനിക്ക് പുള്ളിയെ ഇഷ്ടമാണ്.’
‘അത് പുള്ളി സിനിമയില്‍ വന്നതിന് ശേഷമല്ല അതിനുമുന്‍പ്. എപ്പോഴും യാത്രയില്‍ ഒക്കെ ആണല്ലോ. അയാളുടെ ഒരു പൊസിഷനും അയാള്‍ നില്ക്കുന്ന ഒരു സിറ്റുവേഷനും വെച്ചിട്ട് അയാള്‍ ചൂസ് ചെയ്തേക്കുന്ന ലൈഫ് വളരെ വ്യത്യസ്തമാണ്. അത് നമുക്ക് ഭയങ്കര ഇന്‍ട്രസ്റ്റിംഗ് ആണ്.’ ശാലിന് സോയ പറഞ്ഞു.