Celebrities

ഈ അമ്മയും മകളും തമ്മിലുള്ള സ്നേഹം പലർക്കും മാതൃകയാക്കാവുന്നതാണ്, ഉർവശിയുടെയും മകളുടെയും പുതിയ വീഡിയോ വൈറൽ

അമ്മയ്ക്ക് കുഞ്ഞാറ്റ നൽകുന്ന സ്നേഹവും കരുതലും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഉർവശി. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയും പ്രേക്ഷകരുടെ സുപരിചിതയായ താരമാണ് നിരവധി ആരാധകരാണ് കുഞ്ഞാറ്റയ്ക്കും ഉള്ളത്. അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞുവെങ്കിലും അച്ഛനും അമ്മയ്ക്കും വലിയ പ്രാധാന്യം നൽകുന്ന ഒരു മനസ്സിന് ഉടമയാണ് കുഞ്ഞാറ്റ എന്ന് പലരും പറയാറുണ്ട് പലപ്പോഴും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയെ പലരും കുഞ്ഞാറ്റയുടെ ഉപമിക്കാറുണ്ട് മീനാക്ഷി കുഞ്ഞാറ്റയെ കണ്ടുപഠിക്കണം എന്നാണ് പലരും പറയാറുള്ളത്.

അമ്മയ്ക്ക് കുഞ്ഞാറ്റ നൽകുന്ന സ്നേഹവും കരുതലും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് എന്ന് പലരും കമന്റുകളിലൂടെ മീനാക്ഷിയോട് പറയാറുണ്ട് അത്തരത്തിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ് കുഞ്ഞാറ്റയും അമ്മ ഉർവശിയും. ഇരുവരും ഒരുമിച്ച് ഗ്രഹലക്ഷ്മിയുടെ പുതിയൊരു ഫോട്ടോ ഷൂട്ടിന് എത്തിയിരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വളരെ വേഗം തന്നെ ഈ ഒരു വീഡിയോ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് മികച്ച കമന്റുകളുമായി എത്തുന്നത്.

അമ്മയും മകളും തമ്മിലുള്ള സ്നേഹം എത്ര മനോഹരമാണെന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഇവരുടെ സ്നേഹം കരളലിയിപ്പിക്കുന്നു എന്നും ചിലർ കമന്റ് ചെയ്യുന്നു. അമ്മയെ എത്രത്തോളം മനസ്സിലാക്കുന്ന ഒരു മകളെ കാണാൻ സാധിക്കില്ല എന്നും അമ്മയും അച്ഛനും ഒരുമിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ വേർപിരിഞ്ഞു എന്നാൽ അച്ഛനെയും അമ്മയും തള്ളിക്കളയാതെ രണ്ടുപേർക്കും ഒരേ പോലെയുള്ള സ്നേഹവും കരുതലും നൽകുന്ന മകളാണ് യഥാർത്ഥ ഹീറോ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. അച്ഛന്റെയും മമ്മിയുടെയും മാനസികാവസ്ഥ നന്നായി മനസ്സിലാക്കിയ ഒരു മകളാണ് കുഞ്ഞാറ്റ എന്നും ഈ വീഡിയോ കണ്ടുകൊണ്ട് ആളുകൾ കമന്റ് ചെയ്യുന്നുണ്ട്
story Highlight : Urvashi and Kunjatta