Celebrities

നമ്മളെ ചീറ്റ് ചെയ്യുന്നത് സഹിച്ച് നില്‍ക്കേണ്ട, വേണമെങ്കില്‍ ക്ഷമിക്കാം പക്ഷെ അതൊന്നും മറക്കേണ്ട ആവശ്യമില്ല’: അഞ്ജു ജോസഫ്

ഞാന്‍ ഇഷ്ടംപോലെ ചാന്‍സ് കൊടുക്കും

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മലയാളത്തിലെ ഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോള്‍ ഗാനമേള രംഗത്തും സജീവമാണ് താരം. സ്വന്തമായി ഒരു ബാന്റും അഞ്ജുവിനിപ്പോള്‍ ഉണ്ട്. സ്വന്തം ബാന്റില്‍ ആണ് ഇപ്പോള്‍ അഞ്ചു ജോസഫ് കൂടുതലും പാടുന്നത്. അടുത്തകാലത്ത് അഞ്ജു ജോസഫ് ഡിവോഴ്‌സ് ആയിരുന്നു. ഇപ്പോള്‍ ഇതാ ഡിവോഴ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ചിലര്‍ക്ക് പേടിയാണ് ഡിവോഴ്‌സ് ചെയ്യാനായിട്ട്. ഡിവോഴ്‌സ് ചെയ്യുന്നത് അത്ര നല്ല സുഖമുള്ള രസമുള്ള പരിപാടിയൊന്നുമല്ല, ലീഗലിയും അല്ല, ഇമോഷണലിയും അത്ര നല്ല കാര്യമല്ല. പക്ഷേ ഇങ്ങനെ ഒരു കാര്യം സഹിച്ച് അല്ലെങ്കില്‍ ആരെങ്കിലും നമ്മളെ ചീറ്റ് ചെയ്യുന്നത് അല്ലെങ്കില്‍ ഒന്നുംവേണ്ട നമ്മള്‍ തമ്മില്‍ ഒത്ത് പോകുന്നില്ല എങ്കില്‍ എന്തിനാണ് ഇങ്ങനെ സഹിച്ചു നില്‍ക്കുന്നത്. അതിന്റെ ആവശ്യം എന്താണ് .സൊസൈറ്റിയെ കാണിക്കാനും അല്ലെങ്കില്‍ രക്ഷിതാക്കളെ കാണിക്കാനും വേണ്ടി മാത്രം ഇതിനകത്ത് നില്‍ക്കേണ്ട ആവശ്യം എന്താണ്. അതൊരു തെറ്റ് ആണെന്നുള്ള വെപ്പുണ്ട്. സൊസൈറ്റിയില്‍ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആവാത്ത ഒരു കാര്യമാണ് ഡിവോഴ്‌സ്.’

‘ക്ഷമിക്കാം നമുക്ക്. പക്ഷേ അതൊന്നും മറക്കേണ്ട ആവശ്യമില്ല. എന്താണ് അവര്‍ ചെയ്തത് എന്നുള്ള കാര്യം നമ്മള്‍ മറക്കേണ്ട ആവശ്യമില്ല. അതൊന്ന് ഓര്‍ത്തു വെച്ചാല്‍ മതി. ഒരു കൈയകലത്തില്‍ അവരെ നിര്‍ത്തിയാല്‍ മതി. അത് എവിടെ നിര്‍ത്തണം, എങ്ങനെ നിര്‍ത്തണം, നമ്മള്‍ എവിടെ നില്‍ക്കണം എന്നുള്ള ബോര്‍ഡര്‍ വരയ്ക്കുന്നത് നമ്മളായാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരിക്കും. എന്നെ സംബന്ധിച്ച് ഞാനൊക്കെ ഒരു ഫ്രണ്ട്ഷിപ്പ് കട്ട് ഓഫ് ചെയ്യുന്നതാണെങ്കിലും അല്ലെങ്കില്‍ ഒരു റിലേഷന്‍ഷിപ്പ് കട്ട് ഓഫ് ചെയ്യുന്നതാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ ചാന്‍സ് കൊടുക്കും.’

‘ആളുകള്‍ക്ക് ഇഷ്ടംപോലെ ചാന്‍സ് കൊടുക്കും. ചാന്‍സ് കൊടുത്തിട്ട് പറ്റുന്നില്ലെങ്കില്‍ മാത്രമേയുള്ളൂ ഇത്. അതിനകത്തും ഞാന്‍ അവരെ കെയര്‍ ചെയ്യുന്നതും സ്‌നേഹിക്കുന്നതും തുടരും. ആ കാര്യങ്ങളൊന്നും ഞാന്‍ നിര്‍ത്തില്ല. നാളെ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഞാന്‍ ചെല്ലത്തില്ല എന്നല്ല. ഞാന്‍ ചെല്ലും. പക്ഷേ എന്നെ ഹേര്‍ട്ട് ചെയ്യാനുള്ള സാധനം ഞാന്‍ സമ്മതിക്കത്തില്ല. അത് ഞാന്‍ വരയ്ക്കും. ചിലപ്പോള്‍ അതിനെ വേണമെങ്കില്‍ സെല്‍ഫിഷ് എന്ന് വിളിക്കാം. അത് കുഴപ്പമില്ല. എനിക്ക് വരയ്‌ക്കേണ്ട ബോര്‍ഡര്‍ ഞാന്‍ വരയ്ക്കും.’ അഞ്ജു ജോസഫ് പറഞ്ഞു.