Celebrities

അതിനുളള അര്‍ഹത കൊടുത്തിരിക്കുന്നത് വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്, കുറച്ച് കാലംകൂടി എടുക്കുമായിരിക്കും: ദുല്‍ഖര്‍ സല്‍മാന്‍

ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്നതില്‍ ഉപരി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ സിനിമകളെല്ലാം ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ആരാധകര്‍ ഉള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോളിതാ മലയാള സിനിമയിലെ പഞ്ച് ഡയലോഗുകളെ കുറിച്ചും സിനിമ വിശേഷവും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

‘വളരെ പ്രതീക്ഷയോടെ ചെയ്ത ഒരു ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ആ സിനിമയുടെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. പ്രേക്ഷകര്‍ക്ക് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പരാതികളോ മറ്റോ ഉണ്ടെങ്കില്‍ ആ പരാജയത്തിന് ഉത്തരവാദിത്തവും കുറ്റങ്ങളും മുഴുവനായി ഞാന്‍ ഏറ്റെടുക്കുകയാണ്.

‘നമ്മുടെ മലയാളം സിനിമകളില്‍ പഞ്ച് ഡയലോഗുകള്‍ കുറവാണ്. നമ്മള്‍ പഞ്ച് ഡയലോഗുകള്‍ പറയാനുള്ള അര്‍ഹതയും അതിന്റെ റൈറ്റും കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്. അപ്പോള്‍ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാല്‍ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും.’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ലക്കി ഭാസ്‌കര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചലച്ചിത്രം. തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 31 ദീപാവലിക്കാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്‌കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നൂറുകോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആണ് ലക്കി ഭാസ്‌കര്‍. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.