അന്തരിച്ച എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന് സൂര്യ. ‘നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. കങ്കുവ ടീമിലെ പ്രധാനപ്പെട്ട വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും.’ സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂടാതെ നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ദേഹം അനുശോചനവും അറിയിച്ചു.
Heartbroken to hear Nishadh is no more! You’ll always be remembered as a quiet and important person of team Kanguva.. In our thoughts and prayers..! My heartfelt condolences to Nishadh’s family & friends. RIP pic.twitter.com/ClAI024sUe
— Suriya Sivakumar (@Suriya_offl) October 30, 2024
സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്. സംവിധായകന് ശിവ ഒരുക്കുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14 ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ളാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തല്ലുമാല, ഉണ്ട, ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നവയാണ് നിഷാദിന്റെ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. 43 വയസായിരുന്നു.