മലയാളത്തിലെ മികച്ച നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. വലിയ ഫാന്‍ ബേസ് ഉള്ള ഒരു നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ഇതാ തന്റെ സദയം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ചില മുഹൂര്‍ത്തങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.
‘സദയം സിനിമ റിലീസ് ആയതിനുശേഷം എന്നോട് ഒരുപാട് പേര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇങ്ങനത്തെ സിനിമകളില്‍ അഭിനയിക്കരുത് എന്ന്. കാരണം അത് താങ്ങാന്‍ പറ്റുന്നില്ല എന്ന്. ഞാന്‍ കണ്ണൂര്‍ ജയിലിലാണ് അത് ഷൂട്ട് ചെയ്തത്. ഞാന്‍ ഈയിടെ പറഞ്ഞു ഞാന്‍ കേരളത്തിലെ മിക്ക ജയിലുകളിലും കിടന്നിട്ടുണ്ട് എന്ന്. കഥാപാത്രങ്ങള്‍ ആയിട്ട്. കാരണം ഞാന്‍ കിടന്ന ജയിലിലെ റൂമില്‍ ആയിരുന്നു റിപ്പര്‍ ചന്ദ്രന്‍ എന്ന് പറയുന്ന ആള്‍ വധശിക്ഷയ്ക്ക് വിധിച്ചത് അതിനു മുന്‍പ് ബാലകൃഷ്ണന്‍ എന്നു പറയുന്ന ഒരാളുണ്ടായിരുന്നു. കണ്ണൂര്‍ ജയിലിന്റെ പ്രത്യേകത രണ്ട് പേരെ ഒരുമിച്ച് തൂക്കിലേറ്റാന്‍ പറ്റും എന്നുള്ളതാണ്. ഞാന്‍ അവിടുത്തെ ജയിലിലുള്ള തടവുകാരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞു തലേന്ന് പോകുമ്പോള്‍ എന്താ വേണ്ടതെന്ന് ചോദിച്ചാല്‍ ഒന്നും വേണ്ട എന്ന് പറയും എന്ന്.’
‘കാരണം പ്രത്യേക മാനസികാവസ്ഥയില്‍ നില്‍ക്കുന്ന, വേറെ ഒരു ലോകത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്. സിനിമകളില്‍ മാത്രമേ അങ്ങനെയുള്ള സിനിമകളില്‍ മാത്രമേ എനിക്കൊരു പ്രശ്‌നവുമില്ല എന്ത് വേണമെങ്കിലും ഞാന്‍ ചെയ്യാം എന്നൊക്കെ പറയുന്നത്. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. എന്നെ സിനിമയില്‍ ഹാങ്ങ് ചെയ്തിരിക്കുന്ന, ഞാന്‍ അതിന്റെ പേര് പറയുന്നില്ല, ആ സിനിമ ഇറങ്ങുന്നതിന് 13 വര്‍ഷം മുന്‍പ് തൂക്കിക്കൊന്ന ഒരാളുടെ കയര്‍ ആയിരുന്നു അത്. എന്റെ കഴുത്തില്‍ ഇട്ടത്. അത് എനിക്ക് തോന്നുന്നില്ല, എത്ര അഭിനേതാക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട് എന്ന്. ഭയങ്കര ഭംഗിയാണ് അതിന്റെ കുടുക്കുകള്‍, അത് കറക്റ്റ് ആയിട്ട് ഓടണം, അത് ഇടുമ്പോള്‍ കയറിനേക്കാള്‍ വലിയ വെയിറ്റ് ആണ്.’
‘അതിന്റെ ഭാരത്തിനേക്കാള്‍ വലിയ ഭാരമായി തോന്നും. അതിന്റെ മുകളില്‍ പോയി നില്‍ക്കുമ്പോള്‍, ഈ ഷോട്ട് എടുക്കുമ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന ജയിലര്‍, അദ്ദേഹത്തിന്റെ പേര് പറയുന്നില്ല, ഞാന്‍ ആ ഷോട്ട് എടുക്കുമ്പോള്‍ പുള്ളി ഇങ്ങനെ കരയുന്നുണ്ടായിരുന്നു. കുറെ ദിവസമായി ഞാന്‍ അവിടെ താമസിച്ചു.. ഇതേ അവസ്ഥയായെന്ന് പറഞ്ഞു, 10 അല്ലെങ്കില്‍ എട്ട് വര്‍ഷത്തോളം ജയിലില്‍ കിടന്നവര്‍ക്കിടയില്‍ അറിയാതെ ഒരു സൗഹൃദം ഉണ്ടാകും. അയാളെ പിറ്റേദിവസം തൂക്കിക്കൊല്ലുക എന്ന് പറയുമ്പോള്‍ ഉള്ള മാനസികാവസ്ഥ…ഞാന്‍ ഷോട്ട് എടുത്തേണ്ടിരുന്നപ്പോള്‍ നോക്കിയപ്പോള്‍ അദ്ദേഹം കരയുന്നു. ഞാന്‍ ഷോട്ട് കഴിഞ്ഞു ചെന്ന് ചോദിച്ചു ചേട്ടാ എന്തു പറ്റി എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു മോഹന്‍ലാല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്.’
‘അവരും മനുഷ്യരാണ് പക്ഷേ ഭയങ്കര ഒരു വല്ലാത്ത തേങ്ങലോട് കൂടി ആയിരിക്കാം ഞാന്‍ ആ കഥാപാത്രം ചെയ്തത്. ആ ഷോട്ട് എടുക്കുമ്പോള്‍ ജയിലില്‍ കിടക്കുന്ന ഒരാളുടെ മാനസികാവസ്ഥയെ കുറിച്ച് ഞാന്‍ ഓര്‍ക്കും. കാരണം അതിന്റെ അപ്പുറത്ത് വലിയ ഒരു മരമുണ്ട്, ആ ലിവര്‍ വലിക്കുകയും ഒരു അത് ഒരു വലിയ അയണ്‍ ഷീറ്റാണ്. അത് വന്ന് ഭീത്തിയില്‍ അടിച്ചിട്ട് അതിന്റെ അകത്തുനിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. അത് വല്ലാത്ത ഒരു അവസ്ഥയാണ്. അത്തരം മാനസികാവസ്ഥയിലാണ് ഞാന്‍ സദയം എന്ന ചിത്രം ചെയ്തത്. അതൊരു വല്ലാത്ത സിനിമയാണ്.’ മോഹന്‍ലാല്‍ പറഞ്ഞു.