Celebrities

‘എന്നോട് ദേഷ്യം തീര്‍ക്കേണ്ട കാര്യമില്ല, ആ കുട്ടി അനുഭവിച്ചത് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായോ എന്നാണ് ചോദിക്കുന്നത്’: ആരതി പൊടി

ഏന്റെ അടുക്കല്‍ വന്നിട്ട് ദേഷ്യം തീര്‍ക്കേണ്ട കാര്യമില്ല

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇടയ്ക്ക് ഷോയില്‍ നിന്നും പുറത്തായെങ്കിലും അദ്ദേഹത്തിന് വലിയ ഫാന്‍ ബേസ് ആണ് പുറത്ത്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് റോബിനെ സ്വീകരിച്ചത്. റോബിനെയും കണ്ടസ്റ്റന്റ് ആയ ദില്‍ഷയെയും ചേര്‍ത്തുകൊണ്ട് പല റീലുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഫാഷന്‍ ഡിസൈനര്‍ ആയ ആരതി പൊടിയെ റോബിന്‍ വിവാഹനിശ്ചയം ചെയ്തിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ആരതിപൊടി.

‘ഞാന്‍ എപ്പോഴും ചിന്തിക്കും, ഞാന്‍ ചേട്ടന്റെ ലൈഫില്‍ വന്നത്തിനുശേഷം എന്നെയും ഇതിന്റെ ടൈറ്റില്‍ വിന്നറായ കുട്ടിയെയും കൂടി ഉള്ള താരതമ്യം. അത് ഭയങ്കര ഒരു ഇതാണ്. ഞാന്‍ അതിനെ സപ്പോര്‍ട്ട് ചെയ്യില്ല. കാരണം ആ കുട്ടി ഓള്‍റെഡി സക്‌സസ്ഫുള്‍ ആണ് എന്ന് തെളിയിച്ചിട്ടുള്ള ഒരാളാണ്. ഞാന്‍ ആരെയും ഒന്നും ചെയ്തിട്ടില്ല. അവരായിട്ട് ചെയ്ത എന്തെങ്കിലും കാര്യങ്ങള്‍ ആയിരിക്കും, അത് അവര്‍ തന്നെ ഫേസ് ചെയ്യണം. അതിന് ഏന്റെ അടുക്കല്‍ വന്നിട്ട് ദേഷ്യം തീര്‍ക്കേണ്ട കാര്യമില്ല. കാരണം ഞാന്‍ ആ കുട്ടിയെ ഒരിക്കലും നെഗറ്റീവ് പറഞ്ഞിട്ടില്ല.’

‘ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തു, ഒരുപാട് ടാലന്റഡ് ആയിട്ടുള്ള ഒരു കുട്ടിയാണ്. ആ കുട്ടി എന്തെങ്കിലും ചെയ്യുന്നെങ്കില്‍ തന്നെ ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാഗമായിട്ടാണ്. എന്റെ പ്രൊഫഷന്റെ ഭാഗമായിട്ടുള്ള കാര്യമാണ് ഞാന്‍ ചെയ്യുന്നത്. ബിഗ് ബോസിലുള്ള ആളുകളായിട്ട് ചെയ്ത കാര്യങ്ങള്‍ക്കാണ് ആ കുട്ടി ഇപ്പോള്‍ ഫേസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒന്നുമില്ലാത്ത എന്നോട് വന്നിട്ട് ആ കുട്ടി അനുഭവിച്ചത് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കേണ്ട ആവശ്യമില്ല. കാരണം ഞാന്‍ അതില്‍ ആരെയും ഒന്നും ചെയ്തിട്ടില്ല.’

‘പിന്നെ ആ കുട്ടിയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓരോ ഡാന്‍സും കാര്യങ്ങളും ഒക്കെ. ഞാന്‍ അതിന്റെ കമന്റ് കാണാറുണ്ട്. ഞാന്‍ അതിനോട് ഒന്നും ഒരിക്കലും സപ്പോര്‍ട്ട് ചെയ്യില്ല. കാരണം ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാഗമായിട്ടാണ് ആ കുട്ടി ചെയ്യുന്നത്. അപ്പോള്‍ അവരുടെ ഫാന്‍സ് വന്നിട്ട് എന്റെ അടുക്കല്‍ വന്ന് എന്നെ തെറി വിളിച്ചിട്ട് പറയുകയാണ്, ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ ആ കുട്ടിയുടെ വിഷമം എന്ന്. ഞാന്‍ എന്തിനാണ് മനസ്സിലാക്കുന്നത്.’ ആരതി പൊടി പറഞ്ഞു.