Movie News

‘നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി’; ഗീതു മോഹന്‍ദാസ്-യഷ് ചിത്രം ടോക്‌സിക്കിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

ഗീതു മോഹന്‍ദാസ്-യഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം ടോക്‌സിക്കിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. സിനിമയുടെ ചിത്രീകരണത്തിനായി ഒട്ടേറെ മരങ്ങള്‍ മുറിച്ചുമാറ്റി എന്ന പരാതിയെ തുടര്‍ന്നായിരുന്നു സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിര്‍ത്തിവെപ്പിച്ചത്. സിനിമ ചിത്രീകരണത്തിനായി ഏക്കര്‍ കണക്കിനുള്ള സ്ഥലത്തെ നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക വനം മന്ത്രി അറിയിച്ചു. മരങ്ങള്‍ മുറിച്ചതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം വളരെയധികം ചര്‍ച്ചയാവുകയും ചെയ്തു സോഷ്യല്‍ മീഡിയയില്‍. മരം മുറിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അതികൃതര്‍ അറിയിച്ചു.

കൂടാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് മുറിച്ചു മാറ്റിയിരിക്കുന്നത്.