Celebrities

വിജയ്‌ക്കൊപ്പമിരിക്കുന്ന ഈ കുട്ടി ആര്? ചിത്രങ്ങള്‍ വൈറല്‍

ഇപ്പോള്‍ ഇതാ അതിനു മറുപടി ലഭിച്ചിരിക്കുകയാണ്

ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകനായി എത്തുന്നത്. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സായ് പല്ലവിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദീപാവലി ദിനത്തിലായിരുന്നു അമരന്റെ റിലീസ്.

വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം 12 കോടിയോളം രൂപ പ്രീബുക്കിംഗില്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ നായകനായി എത്തിയ ശിവകാര്‍ത്തികേയന്റെ കരിയര്‍ ചേഞ്ച് ചിത്രം എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഇപ്പോള്‍ ഇതാ അമരന്‍ എന്ന സിനിമയുടെ റിലീസിന് പിന്നാലെ നടന്‍ വിജയ്‌യുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. ഒരു കുട്ടിക്കൊപ്പം വിജയ് ഇരിക്കുന്നതും ആ കുട്ടിയോടൊപ്പം കളിക്കുന്നതുമായ ഫോട്ടോസ് ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടുകൂടി വിജയ്‌യുടെ മടിയിലിരിക്കുന്ന കുട്ടി ആരാണ് എന്ന് തരത്തിലുള്ള ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഇതാ അതിനു മറുപടി ലഭിച്ചിരിക്കുകയാണ്. സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ മകളാണ് വിജയ്‌ക്കൊപ്പം ഇരിക്കുന്നത്. മുകുന്ദിന്റെ മരണത്തിനുശേഷം വിജയ് കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ വലിയ തരത്തില്‍ വൈറല്‍ ആയിരിക്കുന്നത്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് സൈനികന്‍ കൊല്ലപ്പെട്ടത്. 2014 ആയിരുന്നു മുകുന്ദിന്റെ മരണം.