Celebrities

‘ദീപാവലി നമുക്ക് സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം’: ആശംസകളുമായി വിജയ്

ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ

സിനിമ പ്രേമികള്‍ക്കിടയിലെ ജനപ്രിയ നടനാണ് വിജയ്. നടന്റെ സിനിമകള്‍ എല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടന്നത്. നിരവധി പേരായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത് ഇപ്പോള്‍ ഇതാ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേരുകയാണ് വിജയ്.

സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹം ആരാധകരുമായി ആശംസകള്‍ പങ്കുവെച്ചത്. ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നു പോകട്ടെ എന്നും നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ എന്നും ആശംസയില്‍ വിജയ് പറയുന്നു. കൂടാതെ എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ എന്നും ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം എന്നും വിജയ് കുറിച്ചു.

വിജയ്‌യുടെ കുറിപ്പ് ഇങ്ങനെ;

‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാ ദീപാവലി ആശംസകളും നേരുന്നു’.

ഔദ്യോഗികമായി രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചതിനു ശേഷം നടന്‍ വിജയ്‌യുടെ ഓരോ കുറിപ്പും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അദ്ദേഹത്തിന് ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.