Movie News

‘പണി’ യുടെ വിജയാഘോഷത്തില്‍ മോഹന്‍ലാലും; വീഡിയോ വൈറല്‍

ബിഗ് ബോസിലെ തങ്ങളുടെ പരിചയം പുതുക്കുകകൂടിയായിരുന്നു താരങ്ങള്‍

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററില്‍ കുതിക്കുകയാണ് ജോജു ജോര്‍ജിന്റെ പണി. സംവിധായകന്‍ എന്ന നിലയില്‍ ജോജു ജോര്‍ജിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് പണി. പണിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയുടെ സക്‌സസ് മോഹന്‍ലാലിനൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചയായിരിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് ജുനൈസും സാഗര്‍ സൂര്യയും ബിഗ് സ്‌ക്രീനിലേക്ക് കാലെടുത്ത് വെച്ചത്. ബിഗ് ബോസിലെ തങ്ങളുടെ പരിചയം പുതുക്കുകകൂടിയായിരുന്നു താരങ്ങള്‍. നടന്‍ മോഹന്‍ലാലിനൊപ്പം ഉള്ള വീഡിയോ ജുനൈസ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജുനൈസ് വിപി, സാഗര്‍ സൂര്യ, ബോബി കുര്യന്‍ എന്നിവരെയും നായികമാരെയും മോഹന്‍ലാല്‍ അഭിനയിക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്. സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്. ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനെത്തിയിട്ടുണ്ട്.