മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നിരവധി താരകുടുംബങ്ങൾ ഉണ്ട് മലയാളത്തിൽ. അവയിൽ ഒരുപടി മുകളിൽ തന്നെയാണ് നടൻ ശ്രീനിവാസന്റേത്. അച്ഛനും മക്കളും കൈവെക്കാത്ത മേഖലകൾ ഇല്ല ഇവിടെ. പറയാനുള്ളത് മുഖത്തുനോക്കി പറയാൻ പണ്ടുമുതല്ക്കുതന്നെ ശ്രീനിവാസൻ ധൈര്യം കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അതേ സ്വാഭാവക്കാരൻ ആണ് ഇളയമകൻ ധ്യാൻ എന്നാണ് പൊതുവെയുള്ള സംസാരം. അഭിമുഖങ്ങളിൽ രസകരമായ കഥ പറഞ്ഞാണ് ധ്യാൻ ശ്രദ്ധേയനാവുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ചും ഒറ്റ രാത്രി കൊണ്ട് ഒരു പെൺകുട്ടിയെ വളച്ചതിനെക്കുറിച്ചുമൊക്കെ പറയുകയാണ് നടൻ.
ധ്യാനിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു എന്നാണ് അവതാരക നടനോട് ചോദിച്ചത്. ‘ഞാൻ ജനിച്ച വീണത് തന്നെ ഒരു വഴിത്തിരിവാണ്. നടൻ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനനം. ഓർമ്മ വെച്ചപ്പോൾ ഇതൊരു വഴിത്തിരിവ് ആണല്ലോ എന്ന് തോന്നിയിരുന്നു. പിന്നെ ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നത്.
ശ്രീനിവാസന്റെ രാശി ആരാണെന്ന് ചോദിച്ചാൽ അത് ധ്യാൻ ആണ്. ഏട്ടൻ ജനിച്ച 1983 ൽ അച്ഛന് ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. അന്ന് വാടകവീട്ടിലാണ് താമസം. ഞാൻ ജനിച്ചതിനു ശേഷമാണ് സ്വന്തമായിട്ട് വീടും ഏസിയുമൊക്കെ വരുന്നത്. ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും ഇല്ലായിരുന്നുവെന്ന്’ ധ്യാൻ പറയുന്നു.
അതേ സമയം ഗൗതം മേനോൻ സിനിമയിൽ ട്രെയിനിൽ വച്ച് പെൺകുട്ടിയെ വളച്ചെടുക്കുന്നത് പോലൊരു അനുഭവം തനിക്കും ഉണ്ടെന്ന് ധ്യാൻ പറയുന്നു. ആ കൊച്ചിനെ വളച്ചെടുക്കാൻ അതിന്റെ പുറകേ നടക്കേണ്ടതായിട്ടൊന്നും എനിക്ക് വേണ്ടി വന്നിട്ടില്ല. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്.
ഒരിക്കൽ ചെന്നൈ- ബാംഗ്ലൂർ ജനശതാബ്ദിയിൽ ഞാൻ ബാംഗ്ലൂർക്ക് പോവുകയായിരുന്നു. അന്ന് നടുക്കുള്ള സീറ്റ് മുഖത്തോട് മുഖം നോക്കി ഇരിക്കുന്നതാണ്. അങ്ങനെ ഞാൻ സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് ഒരു അച്ഛനും അമ്മയും മകളും മകനുമാണ്. ആ കുട്ടി അതിസുന്ദരിയായ പെൺകുട്ടിയാണ്. എന്നെക്കാളും രണ്ട് മൂന്ന് വയസ് ചെറുപ്പം ആണെന്ന് തോന്നി. ആദ്യ കാഴ്ചയിൽ തന്നെ ആ കുട്ടിയോട് എനിക്ക് അതിയായ ഒരു പ്രണയം തോന്നി.
ഞങ്ങൾ നേരെ നേരെ ഇരിക്കുന്നതുകൊണ്ട് എങ്ങനെ നോക്കിയാലും മുഖത്തോട്ട് ആവും. ആ കുട്ടി മാക്‌സിമം എന്നെ നോക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. അന്ന് ഓർക്കുട്ട് ഒക്കെ വന്ന സമയമാണ്. ട്രെയിനിന്റെ പുറത്ത് ആൾക്കാരുടെ പേരും ഡീറ്റെയിൽസും ഒട്ടിക്കാറുണ്ട്. അത് നോക്കി ഞാൻ ആ കുട്ടിയുടെ പേര് മനസിലാക്കി. എന്നെക്കാളും 2 വയസ് കൂടുതൽ ആണ്. എന്നിട്ട് ഓർക്കുട്ടിൽ അവളെ കണ്ടുപിടിച്ചു.
അവിടെ വെച്ച് തന്നെ മെസ്സേജ് അയച്ചു. അവിടെ തൊട്ട് നിരന്തരം മെസ്സേജ് അയച്ചോണ്ട് ഇരുന്നു. പിന്നീട് ആ കുട്ടി ഇറങ്ങുന്ന സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും മെസേജ് തുടർന്ന് കൊണ്ടിരുന്നു. പിറ്റേന്ന് ഞങ്ങൾ കാണുകയും ചെയ്തു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ആ കുട്ടിയെ വളച്ചെടുത്തവെന്നാണ്’ ധ്യാൻ പറയുന്നത്.
content highlight: dhyan-sreenivasan-opens-up