Celebrities

രചന നാരായണന്‍കുട്ടി വീണ്ടും വിവാഹിതയാകുന്നു ? ഫോട്ടോ വൈറല്‍ | rachana narayanankutty

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രചന നാരായണന്‍കുട്ടി

മലയാളികള്‍ക്ക് സുപരിചിതയാണ് രചന നാരായണന്‍കുട്ടി. എവര്‍ഗ്രീന്‍ കോമഡി സറ്റയര്‍ ആയ മറിമായത്തിലൂടെയാണ് രചന ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച രചന മികച്ചൊരു നര്‍ത്തകി കൂടിയാണ്. നൃത്ത വേദികളില്‍ സജീവമായി തന്നെ രചന പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രചന നാരായണന്‍കുട്ടി.

മുന്‍പ് വിവാഹിതയായിരുന്നെങ്കിലും ആദ്യബന്ധം ഒഴിവാക്കിയതിനു ശേഷം സിംഗിളായി ജീവിക്കുകയായിരുന്നു നടി. ഇടയ്ക്കിടെ രചനയുടെ വിവാഹത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിക്കാറുണ്ട്. എന്നാലിപ്പോള്‍ ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി.

ചെറിയ പ്രായം മുതല്‍ നൃത്തം ചെയ്തിരുന്ന രചന 2001 ലാണ് സിനിമയിലേക്ക് എത്തുന്നത്. വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു തുടങ്ങിയ നടി ഇടയ്ക്ക് റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന മറിമായം എന്ന കോമഡി പരിപാടിയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ജയറാമിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചാണ് രചന ആദ്യമായി നായികയാവുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെയായിരുന്നിത്.

എന്നാല്‍ പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയുമായ രചന നൃത്താധ്യാപിക കൂടിയാണ്. നിരവധി കുട്ടികളെയാണ് നടി നൃത്തം പഠിപ്പിക്കുന്നത്. ഇതിനിടെ വിവാഹമായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍.

വളരെ സാധാരണമായുള്ള ഒരു ഫോട്ടോയാണ് രചന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഒരാള്‍ക്കൊപ്പം പുറംതിരിഞ്ഞിരിക്കുന്ന ഫോട്ടോയായിരുന്നു നടി പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിലൊരു ഫോട്ടോയില്‍ ഒപ്പമിരിക്കുന്ന ആളുടെ തോളില്‍ ചാഞ്ഞു ഇരിക്കുകയാണ് നടി. മാത്രമല്ല ചിത്രത്തിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി.

പുതിയ ഫോട്ടോയ്ക്ക് അടിക്കുറപ്പായി ‘ജീവിതം’ എന്നാണ് രചന കൊടുത്തിരിക്കുന്നത്. എന്റെ ജീവിതമാണെന്നും പ്രണയമാണെന്നും ഒക്കെ നടി ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് നടി വീണ്ടും പ്രണയത്തിലായോ എന്നുള്ള ചോദ്യം ഉയര്‍ന്നു വന്നത്. മാത്രമല്ല കൂടെയിരിക്കുന്ന ആള്‍ ആരാണെന്ന് അറിയാനുള്ള ചോദ്യങ്ങളും കമന്റ് ബോക്‌സില്‍ ഉയര്‍ന്നുവന്നു.

സിനിമയിലേക്കും അഭിനയത്തിലേക്കും സജീവമാകുന്നതിനും ഏറെ മുന്‍പാണ് രചന വിവാഹിതയാകുന്നത്. 2011 ലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായിട്ടുള്ള രചനയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അങ്ങനെ 19 ദിവസങ്ങള്‍ കൊണ്ട് നടി ഭര്‍ത്താവുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു.

ഭാര്യയും ഭര്‍ത്താവുമായി വെറും 19 ദിവസം മാത്രമേ ഞങ്ങള്‍ ജീവിച്ചിട്ടുള്ളു എന്ന് മുന്‍പൊരു അഭിമുഖത്തില്‍ രചന തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ നടി വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായ പീഡനം കാരണമാണ് വിവാഹമോചനമെന്ന വാദം കോടതി അംഗീകരിച്ചതോടെയാണ് രചനയ്ക്ക് വിവാഹമോചനം ലഭിക്കുന്നത്.

തന്റേത് പ്രണയവിവാഹം അല്ലായിരുന്നുവെന്നും പൂര്‍ണ്ണമായും വീട്ടുകാര്‍ ആലോചിച്ചു നടത്തിയതാണെന്നും അത് തുടക്കത്തിലെ പാളി പോയെന്നും മുന്‍പൊരിക്കല്‍ നടി തന്നെ പറഞ്ഞിരുന്നു.

content highlight:rachana-narayanankutty-hint-her-second-marriage