നിരവധിതവണ നടി വിദ്യാബാലൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. എന്നാൽ ഒരിക്കൽ പരിഹസിച്ചവരുടെ വായ് അടപ്പിക്കുന്ന രീതിയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. താരത്തിന്റെ മേൽക്കോവർ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരീരഭാരം കുറച്ച് അതീവ സുന്ദരിയായാണ് നടി എത്തിയിരിക്കുന്നത്. എങ്ങനെയാണ് തൻറെ ശരീര ഭാരം നിയന്ത്രിച്ചു എന്ന രഹസ്യവും താരം പങ്കുവെച്ചു.
‘ജീവിതത്തിൽ ഇതുവരെ മെലിയാനാണ് ഞാൻ കഠിനമായി പരിശ്രമിച്ചത്. ഡയറ്റെടുത്തു, വ്യായാമം ചെയ്തു. ചില സമയത്ത് ഞാൻ മെലിഞ്ഞു, ചില സമയത്ത് അതുപോലെ തന്നെ ഞാൻ തടിച്ചു. ചിലപ്പോൾ ഞാൻ എന്ത് ചെയ്താലും തടി കൂടിക്കൊണ്ടേയിരുന്നു. എന്നാൽ ഇപ്പോൾ വ്യായാമം ചെയ്തല്ല ഡയറ്റിലൂടെയാണ് തന്റെ ശരീരഭാരം നിയന്ത്രിച്ചത്’, എന്നാണ് നടി വ്യക്തമാക്കിയത്.
ശരീരത്തിന് യോജിച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുത്തുകൊണ്ടുള്ള ഡയറ്റാണ് താൻ ചെയ്തതെന്നാണ് വിദ്യ പറയുന്നത്. അമുറ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് താൻ ഈ ഡയറ്റ് പിന്തുടർന്നതെന്നും തന്റെ ശരീരത്തിന് ചില ഭക്ഷണങ്ങൾ പറ്റില്ല അത് ശരീരത്തിന്റെ വീക്കം വർധീപ്പിക്കുമെന്നും അവർ പറഞ്ഞുവെന്നും നടി പറയുന്നു. വഴുതിന, ചീര പോലുള്ള ഭക്ഷണങ്ങളാണത്രേ അവർ ഒഴിവാക്കിയത്. നേരത്തേ ഇവയെല്ലാം നല്ലതാണെന്ന് കരുതിയ ധാരാളം കഴിച്ചിരുന്നതായും അവർ പറഞ്ഞു.
യഥാർത്ഥത്തിൽ ഇത്തരത്തിൽ ശരീരത്തിന് വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി കുറക്കാൻ സാധിക്കുമോ? സാധിക്കുമെന്നാണ് ഡയറ്റീഷ്യൻ ആയ ഡോ ശ്വേത ജെയ്സ്വാളിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ‘ വിട്ടുമാറാത്ത വീക്കം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് ചിലപ്പോൾ മെറ്റബോളിസം മന്ദഗതിയിലാകുന്നതിന് കാരണമായേക്കും. ശരീരത്തിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതയും വർധിക്കും. അതുകൊണ്ട് തന്നെ വീക്കം കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കും’, അവർ പറഞ്ഞു.
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരൂ
ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവ ധാരാളമുള്ള ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരണമെന്ന് നിർദ്ദേശിക്കുകയാണ് ഡോ ശ്വേത. ഇലക്കറികൾ, സരസഫലങ്ങൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ, പരിപ്പ്, വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്. കുറഞ്ഞത് 10-12 കിലോ കുറക്കണമെങ്കിൽ ഇവയ്ക്കൊപ്പം കൃത്യമായ വ്യായാമം, സമീകൃത കലോറി ഉപഭോഗം എന്നിവ ഉറപ്പാക്കണം. മാത്രമല്ല സമ്മർദ്ദം കുറച്ചുകൊണ്ടുള്ള ജീവിത ശീലങ്ങളും പിന്തുടരേണ്ടി വരും.
ഇലക്കറികൾ എങ്ങനെ ഗുണം ചെയ്യും
ഇലക്കറികൾ, സരസഫലങ്ങൾ, ഫാറ്റി സാൽമൺ, അണ്ടിപ്പരിപ്പ് തുടങ്ങിയവ ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാൻ സഹായിക്കും. മാത്രമല്ല വീക്കം ഇല്ലാതാക്കുകയും ശരീരത്തിന്റെ ഊർജം നിലനിർത്തുകയും ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും ഇവ അത്യുത്തമമാണ്. അതുവഴി മെറ്റബോളിസവും വേഗത്തിലാക്കും.ഇൻസുലിൻ അളവ് സ്ഥിരപ്പെടുത്തുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് അടിയുന്നത് കുറച്ച് പോഷകങ്ങൾ സംഭരിക്കാൻ ശരീരത്തെ സഹായിക്കും.
content highlight: vidya-balan-reveals-weight-loss-secret